Latest NewsNewsIndia

അതിവേഗം കുതിച്ച് റെയിൽ ഗതാഗതം: ചെന്നൈ-മൈസൂരു റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ

ബുള്ളറ്റ് ട്രെയിനിൽ ഒരേസമയം 750 പേർക്ക് യാത്ര ചെയ്യാൻ കഴിയും

ഇന്ത്യൻ റെയിൽ ഗതാഗതത്തിന് കൂടുതൽ കരുത്ത് പകരാൻ ബുള്ളറ്റ് ട്രെയിൻ ട്രെയിൻ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. അടുത്തതായി ചെന്നൈ-മൈസൂർ റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് റെയിൽവേ ബോർഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ബെംഗളൂരു വഴിയാണ് മൈസൂരുവിലേക്ക് സർവീസ് ഉണ്ടാവുക. ഈ റൂട്ടിൽ 9 സ്റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത്. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലാകും ട്രെയിൻ സർവീസ് നടത്തുക.

ബുള്ളറ്റ് ട്രെയിനിൽ ഒരേസമയം 750 പേർക്ക് യാത്ര ചെയ്യാൻ കഴിയും. ചെന്നൈ, പൂനമല്ലി, ആർക്കോണം, ചിത്തൂർ, ബംഗാരപ്പേട്ട, ബെംഗളൂരു, ചന്നപ്പട്ടണ, മാണ്ഡ്യ, മൈസൂർ എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിക്കുക. ഈ സ്റ്റേഷനുകളിൽ ബുള്ളറ്റ് ട്രെയിൻ നിർത്തിയിടാനാകുന്ന രീതിയിൽ പ്ലാറ്റ്ഫോമുകൾ നവീകരിക്കുന്നതാണ്. രാജ്യത്തെ രണ്ടാമത്തെ ബുള്ളറ്റ് ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനുള്ള റൂട്ട് മാപ്പാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ് അഹമ്മദാബാദ്-മുംബൈ റൂട്ടിലാണ് ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.

Also Read: പ്രാണപ്രതിഷ്ഠ: തമിഴ്നാട്ടിലെ മൂന്ന് ക്ഷേത്രങ്ങളിൽ ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button