വിനോദസഞ്ചാരികളും തീർത്ഥാടകരും ഒരുപോലെ തിരഞ്ഞെടുക്കുന്ന ഇടമാണ് ഉത്തരാഖണ്ഡ്. പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിയുന്ന ഒട്ടനവധി തീർത്ഥാടന കേന്ദ്രങ്ങളാണ് ഉത്തരാഖണ്ഡിൽ ഉള്ളത്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങുകയാണ് കേദാർനാഥ്. ഉത്തരാഖണ്ഡിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളെല്ലാം മഞ്ഞ് പുതച്ച് തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അന്തരീക്ഷ താപനില ഗണ്യമായാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, കേദാർനാഥിൽ നേരിയ തോതിലുള്ള മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. നിലവിൽ, ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്. അധികം വൈകാതെ ക്ഷേത്രം സഞ്ചാരികൾക്കായി തുറന്ന് നൽകുമെന്നാണ് സൂചന. രാജ്യത്തെ ഏറ്റവും പഴക്കമേറിയതും, അതിപ്രശസ്തവുമായ തീർത്ഥാടന കേന്ദ്രമാണ് കേദാർനാഥ്.
Also Read: ആധാർ ഇനി മുതൽ ജനന തീയ്യതി തെളിയിക്കാനുള്ള രേഖയല്ല! ഔദ്യോഗിക അറിയിപ്പുമായി ഇപിഎഫ്ഒ
വരും ദിവസങ്ങളിൽ കേദാർനാഥിലെ താപനില -16 ഡിഗ്രി സെൽഷ്യസ് മുതൽ -18 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ഉത്തരാഖണ്ഡിലെ മറ്റ് തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ് ധാം, ഹോമകുണ്ഡ്, രുദ്രനാഥ് തുടങ്ങിയ പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. ഈ ക്ഷേത്രങ്ങളെല്ലാം നിലവിൽ അടച്ചിട്ടിരിക്കുകയാണ്.
Post Your Comments