KeralaLatest NewsNewsLife StyleHealth & Fitness

അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിച്ചു നോക്കൂ, അറിയാം അത്ഭുത മാറ്റങ്ങൾ !!

ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം

ആന്‍റിഓക്സിഡന്‍റുകളുടെ ഉറവിടമായ അത്തിപ്പഴം ശരീരത്തിന് നല്ലതാണ്. ഒമേഗ 6 ഫാറ്റി ആസിഡുകള്‍, കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, അയേണ്‍, വിറ്റാമിന്‍ എ, കെ, ഫൈബര്‍ തുടങ്ങിയ പല പോഷകങ്ങളും അടങ്ങിയിരിക്കുന്ന അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പിനെ കുറയ്ക്കാന്‍ സഹായിക്കും.

പൊട്ടാസ്യം ധാരാളം അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാൻ സഹായകരമാണ്. ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നതും അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.

read also: പേടിച്ചോടാനോ, മതംമാറാനോ ഒരുക്കമല്ല, 66-ാം വയസില്‍ ബിജെപിയിലേക്ക്: രഞ്ജി പണിക്കറുടെ സഹോദരൻ ഷാജി പണിക്കര്‍

നാരുകള്‍ ധാരാളം അടങ്ങിയതിനാലും ഗ്ലൈസമിക് സൂചിക കുറഞ്ഞതുമായതിനാല്‍ അത്തിപ്പഴം പ്രമേഹ രോഗികള്‍ക്കും കഴിക്കാം. അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് സഹായിക്കും.

shortlink

Post Your Comments


Back to top button