ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിൽ അതീവ സുരക്ഷ ഉറപ്പുവരുത്തി യുപി സർക്കാർ. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര നഗരിയിൽ ഭീകരവാദ വിരുദ്ധ സ്ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്. അയോധ്യയിലെ ലതാ മങ്കേഷ്കർ ചൗക്കിലാണ് ഭീകരവാദ വിരുദ്ധ സ്ക്വാഡിനെ വിന്യസിച്ചിരിക്കുന്നത്. പ്രാണപ്രതിഷ്ഠയുടെയും റിപ്പബ്ലിക് ദിനത്തിന്റെയും ഭാഗമായാണ് കർശന സുരക്ഷ ഉറപ്പുവരുത്തുന്നത്.
ഭീകരവാദ വിരുദ്ധ സ്ക്വാഡിന് പുറമേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ആന്റി-മൈൻ ഡ്രോണുകളും അയോധ്യയിലുടനീളം വിന്യസിക്കുന്നതാണ്. നിലവിൽ, അയോധ്യ നഗരത്തിലെ 10,548 ഇടങ്ങളിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. ഓപ്പറേഷൻ ത്രിനേത്രയുടെ ഭാഗമായാണ് സിസിടിവി സ്ഥാപിച്ചത്. അയോധ്യ പോലീസ് സ്റ്റേഷന്റെ പരിസരത്ത് 1500 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠ ചടങ്ങിനായി അയോധ്യയിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്ന് രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് അറിയിച്ചു.
Also Read: ഇടയ്ക്കിടെ മൊബൈൽ ചാർജ് ചെയ്ത് ഇനി സമയം കളയേണ്ട! 50 വർഷം ലൈഫുള്ള ബാറ്ററി ഉടൻ വിപണിയിലേക്ക്
Post Your Comments