Latest NewsKeralaNewsLife StyleDevotionalSpirituality

സമസ്ത ദുഖങ്ങളിൽ നിന്നും കരകയറാൻ നിത്യേന ശിവ നാമം ജപിക്കൂ

പരമശിവന് കൂവളമാണ് ഏറ്റവും ഇഷ്ടം.

സന്ധ്യയ്ക്കു നിലവിളക്ക് കൊളുത്തി ദിവസവും ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറുമെന്നാണ് വിശ്വാസം. ആയുർദോഷ പരിഹാരത്തിന് പ്രധാനമായും ശിവഭഗവാനെയാണ് ഭജിക്കേണ്ടത്.

ശിവാരാധനയിൽ ഏറ്റവും പ്രധാനമാണ് ‘ഓം നമഃശിവായ’ എന്ന മൂലമന്ത്രവും ശിവ പഞ്ചാക്ഷര സ്തോത്രവും ജപിക്കുന്നത്. മഹാദേവന്റെ 108 നാമങ്ങൾ അടങ്ങുന്ന ശിവ അഷ്ടോത്തരം ഭക്തിപൂർവം ജപിക്കുന്നത് സകല ദോഷങ്ങളെയും ശമിപ്പിക്കും.

read also: ‘ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു, ഇനി ഞാൻ മിണ്ടുന്നില്ല’: അൽഫോൻസ് പുത്രൻ

പരമശിവന് കൂവളമാണ് ഏറ്റവും ഇഷ്ടം. കൂവളത്തിന്റെ ഇല പരമേശ്വരന്റെ തൃക്കണ്ണ് പോലെ മൂന്ന് ഇലകളോടു കൂടിയതാണ്. ശിവ ക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും മാലയ്ക്കും ഇലകൾ ഉപയോഗിക്കുന്നു ചിത്തിര നാളുകാരുടെ ജന്മനക്ഷത്രവൃക്ഷം ആണ് കൂവളം. ഏറെ ഔഷധമൂല്യമുള്ള കൂവളം ശിവന്റെ ഇഷ്ടവൃക്ഷമെന്ന രീതിയിൽ ‘ശിവദ്രുമം’ എന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button