Latest NewsNewsIndia

ഡല്‍ഹിയില്‍ കൊടുംശൈത്യം, മൂടല്‍മഞ്ഞ്: നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകി

ന്യൂഡല്‍ഹി: കുറഞ്ഞ താപനില നാലു ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെ രാജ്യതലസ്ഥാനം ബുധനാഴ്ച വീണ്ടും കൊടുംശൈത്യത്തിലേക്ക് വീണു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങള്‍ വൈകി. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തില്‍ കാത്തിരിക്കുന്നത്. മൂടല്‍മഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞതോടെ നിരവധി ട്രെയിനുകളും വൈകി.

Read also: നമസ്കാരം! മലയാളത്തിൽ തുടങ്ങി പ്രധാനമന്ത്രി; 4000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് മോദി

ഉത്തരേന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ശ്രീ ഗംഗാനഗര്‍, പട്യാല, അംബാല, ചണ്ഡിഗഡ്, പാലം, സഫ്ദര്‍ജംഗ്, ബറേലി, ലക്‌നൗ,ബഹ്റൈച്ച്, വാരാണസി, പ്രയാഗ്രാജ്, തേസ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാഴ്ചപരിധി പൂജ്യമാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടുദിവസം കൂടി ശൈത്യതരംഗം തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

shortlink

Post Your Comments


Back to top button