KeralaLatest NewsNews

രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: പ്രതിഷേധ സമരക്കേസുകളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Read Also: ‘എന്നെ പിരിച്ചുവിടാൻ നീ ആരാടാ?’: ജോലിയിൽ നിന്നും പറഞ്ഞുവിട്ടതിന് മാനേജരെ പഞ്ഞിക്കിട്ട് യുവതി – വീഡിയോ

സെക്രട്ടറിയേറ്റിലേക്കും ഡിജിപി ഓഫീസിലേക്കും നടന്ന പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസുകളിലെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു.

അതേസമയം, രാഹുല്‍ ആണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും പിരിഞ്ഞു പോയ പ്രവര്‍ത്തകരെ തിരിച്ചു വിളിച്ചുവെന്നും അറസ്റ്റിലായവരെ മോചിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. രാഹുലിനെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. രാഹുലിന് എതിരായ കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button