ഭക്തിസാന്ദ്രമായി അയോധ്യ! ഭഗവാന്റെ പേര് ആലേഖനം ചെയ്ത തൊപ്പികൾ തയ്യാറാക്കി വ്യവസായികൾ

പ്രതിഷ്ഠയ്ക്ക് മുന്നോടിയായി സൂറത്തിലെ വസ്ത്ര വിപണിയിൽ അനേകം തയ്യാറെടുപ്പുകളാണ് നടക്കുന്നത്

ലക്നൗ: പ്രാണപ്രതിഷ്ഠയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഭക്തിസാന്ദ്രമായി അയോധ്യ. പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് വിവിധ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ് ഭക്തർ. ഇപ്പോഴിതാ പ്രാണപ്രതിഷ്ഠയ്ക്കായി ശ്രീരാമ ഭഗവാന്റെ പേര് ആലേഖനം ചെയ്ത ഒരു ലക്ഷം തൊപ്പികൾ തയ്യാറാക്കിയിരിക്കുകയാണ് ഒരു കൂട്ടം വ്യവസായികൾ. ഗുജറാത്തിലെ സൂറത്തിലാണ് ശ്രീരാമന്റെ പേര് ആലേഖനം ചെയ്ത തൊപ്പികൾ നിർമ്മിക്കുന്നത്.

രാമക്ഷേത്രത്തിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടനത്തോടനുബന്ധിച്ച് സൂറത്തിലെ വസ്ത്ര വ്യാപാരികളുടെ ഒരുക്കങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സൂറത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ലക്ഷ്മിപതി ഗ്രൂപ്പ് ശ്രീരാമക്ഷേത്രത്തിന്റെ ചിത്രം വരച്ച 2 ലക്ഷം തൊപ്പികളും, 2 ലക്ഷം പതാകകളും നിർമ്മിക്കുകയാണ്. 11.5 ഇഞ്ച് നീളവും 3.5 ഇഞ്ച് വീതിയുമുള്ള തൊപ്പിയിൽ ശ്രീരാമന്റെയും, അയോധ്യ ക്ഷേത്രത്തിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായി സൂറത്തിലെ വസ്ത്ര വിപണിയിൽ അനേകം തയ്യാറെടുപ്പുകളാണ് നടക്കുന്നത്.

Also Read: മകരവിളക്ക്‌ പ്രതീകാത്മകമായ ദീപാരാധന: മകരജ്യോതിയുടെ പ്രത്യേകതകൾ അറിയാം

Share
Leave a Comment