ലക്നൗ : അയോദ്ധ്യയിലെ രാമാ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ഓരോ ഭവനത്തിലും വിളക്കുകള്‍ തെളിയിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുപി സ്വദേശികളായ മുസ്ലീം സ്ത്രീകൾ. ജനുവരി 22 ന് എല്ലാ മുസ്ലീങ്ങളും വീടുകളില്‍ വിളക്ക് കത്തിച്ച് അയോദ്ധ്യ രാംലല്ലയെ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് രാമജ്യോതി തെളിയിക്കാനുള്ള വിളക്കുകള്‍ വിതരണം ചെയ്യുകയാണ് ഇവിടത്തെ സ്ത്രീകൾ.
‘ഇവിടെ ഇപ്പോള്‍ തര്‍ക്കം ഒന്നുമില്ല , എല്ലാ അവസാനിച്ചു. അയോദ്ധ്യയില്‍ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം പണിയുന്നു എന്നതും ജനുവരി 22 ന് രാം ലല്ലയുടെ പ്രതിഷ്ഠാ പരിപാടി നടക്കുന്നതും സന്തോഷകരമായ, പുണ്യകരമായ കാര്യമാണ്. അതുകൊണ്ട് തങ്ങളും ഈ സന്തോഷത്തില്‍ പങ്കുചേരുന്നു’- അവര്‍ പറഞ്ഞു.
Post Your Comments