KeralaLatest NewsNews

സൗജന്യ ഭൂമി തരംമാറ്റം: പ്രത്യേക അദാലത്ത് ഇന്ന് മുതൽ, ഇക്കുറി പരിഗണിക്കുക 1,18,523 അപേക്ഷകൾ

ഇത്തവണ 3,68,711 ഓൺലൈൻ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്

സൗജന്യ ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള പ്രത്യേക അദാലത്ത് ഇന്ന് മുതൽ ആരംഭിക്കും. 25 സെന്റ് വരെയുള്ള സൗജന്യ ഭൂമി തരംമാറ്റ അപേക്ഷകളാണ് അദാലത്തിൽ തീർപ്പാക്കുക. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമായി ഇക്കുറി 1,18,523 അപേക്ഷകളാണ് പരിഗണിക്കുന്നത്. ഇന്ന് വയനാട് ജില്ലയിലെ മാനന്തവാടി ആർഡിഒയിലാണ് ആദ്യ അദാലത്ത് നടക്കുക. ഏറ്റവും കുറവ് അപേക്ഷകരുള്ള ആർഡിഒ കൂടിയാണ് മാനന്തവാടി. 632 അപേക്ഷകളാണ് മാനന്തവാടിയിൽ ലഭിച്ചിട്ടുള്ളത്. 14,754 അപേക്ഷകർ ഉള്ള ഫോർട്ട് കൊച്ചിയിലാണ് അവസാനത്തെ അദാലത്ത് നടക്കുക. ഫെബ്രുവരി 17നാണ് ഫോർട്ട് കൊച്ചിയിലെ അദാലത്ത്.

അദാലത്തിന് പ്രത്യേക അപേക്ഷകൾ സമർപ്പിക്കേണ്ട ആവശ്യമില്ല. നേരത്തെ നൽകിയ അപേക്ഷയിലെ ഫോൺ നമ്പറിൽ അദാലത്തിലേക്കുള്ള ടോക്കൺ നമ്പർ അയക്കുന്നതാണ്. അക്ഷയ കേന്ദ്രത്തിലൂടെയാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതെങ്കിൽ, അവിടെയുള്ള നമ്പറിലേക്കാണ് ടോക്കണുമായി ബന്ധപ്പെട്ട സന്ദേശം ലഭിക്കുക. ഇത്തവണ 3,68,711 ഓൺലൈൻ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 1,18,523 അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. തീർപ്പാക്കുന്ന ഭൂമിയുടെ ഉത്തരവ് അന്ന് തന്നെ ലഭിക്കും. കഴിഞ്ഞ തവണ നടന്ന അദാലത്തിൽ 1,12,304 അപേക്ഷകളാണ് തീർപ്പാക്കിയത്.

അദാലത്ത് തീയതികൾ

ജനുവരി 15- മാനന്തവാടി
ജനുവരി 18- കോട്ടയം, പാല
ജനുവരി 20- കാസർഗോഡ്, കാഞ്ഞങ്ങാട്
ജനുവരി 22- ഒറ്റപ്പാലം, പാലക്കാട്
ജനുവരി 23-അടൂർ, തിരുവല്ല
ജനുവരി 25- ഇടുക്കി, ദേവികുളം
ജനുവരി 29- തലശ്ശേരി, തളിപ്പറമ്പ്
ഫെബ്രുവരി 1- കോഴിക്കോട്, വടകര
ഫെബ്രുവരി 3- തിരൂർ, പെരിന്തൽമണ്ണ
ഫെബ്രുവരി 5- കൊല്ലം, പുനലൂർ
ഫെബ്രുവരി 6- തിരുവനന്തപുരം, നെടുമങ്ങാട്
ഫെബ്രുവരി 12-തൃശ്ശൂർ, ഇരിങ്ങാലക്കുട
ഫെബ്രുവരി 15-ആലപ്പുഴ, ചെങ്ങന്നൂർ
ഫെബ്രുവരി 17-മൂവാറ്റുപുഴ, ഫോർട്ട് കൊച്ചി

Also Read: സംസ്ഥാനത്തെ 6 ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾ ഇന്ന് പ്രവർത്തിക്കില്ല

shortlink

Post Your Comments


Back to top button