പാറ്റ്‌ന: അയോധ്യ രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങില്‍ ഭഗവാന്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന വിവാദ പ്രസ്താവനയുമായി ബിഹാര്‍ മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. ജനുവരി 22ന് താന്‍ അയോധ്യയില്‍ വരില്ലെന്ന് ശ്രീരാമന്‍ സ്വപ്നത്തില്‍ വന്ന് പറഞ്ഞതായാണ് മന്ത്രിയുടെ അവകാശവാദം. സ്വന്തം നേട്ടത്തിനായി രാജ്യത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പിശാചാണ് രാഷ്ട്രീയ സ്വയം സേവക് സംഘമെന്നും അദ്ദേഹം പറഞ്ഞു.
പാറ്റ്‌നയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാമനെ ഇവര്‍ മറക്കും…ജനുവരി 22ന് ഭഗവാന്‍ വരണമെന്നത് നിര്‍ബന്ധമാണോ? നാല് ശങ്കരാചാര്യരുടെ സ്വപ്‌നത്തിലും രാമന്‍ പ്രത്യക്ഷപ്പെട്ടു. രാമന്‍ എന്റെ സ്വപ്നത്തിലും വന്നു, ജനുവരി 22 ന് താന്‍ അയോധ്യയില്‍ വരില്ലെന്ന് പറഞ്ഞു’-ആദിശങ്കരാചാര്യര്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മഠങ്ങളിലെ മഠാധിപതിമാരായ നാല് ശങ്കരാചാര്യര്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ പരാമര്‍ശിച്ച് തേജ് പ്രതാപ് പറഞ്ഞു.
Post Your Comments