Latest NewsNewsInternational

കോവിഡ്-19: ജനുവരിയിൽ അതിശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കാം, ചൈനയ്ക്ക് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് ചൈനയിൽ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്

ബെയ്ജിങ്: ജനുവരി മാസം അവസാനിക്കുന്നതോടെ ചൈനയിൽ കോവിഡ്-19 കേസുകൾ ഗണ്യമായി കുതിച്ചുയരുമെന്ന് ആരോഗ്യവിദഗ്ധർ. ജനുവരി ആദ്യ വാരങ്ങളിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ജനുവരി അവസാനിക്കുന്നതോടെ വൈറസിന്റെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ. പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് ചൈനയിൽ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ചൈനയിൽ ഇപ്പോൾ ശൈത്യകാലമാണ് അനുഭവപ്പെടുന്നത്. ഈ കാലയളവിലും, വരാനിരിക്കുന്ന വസന്തകാലത്തും വിവിധ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ചൈനയിൽ ഇൻഫ്ലുവൻസ വൈറസുകൾ പടർന്നുപിടിച്ചിട്ടുള്ളത്. ജനങ്ങളുടെ ഒത്തുചേരലുകൾ രോഗവ്യാപനത്തിന്റെ ആക്കം കൂട്ടാൻ സാധ്യതയുണ്ട്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ എന്നിവർക്ക് സമയബന്ധിതമായി ആരോഗ്യ കൺസൾട്ടേഷനും, മാർഗ്ഗനിർദ്ദേശങ്ങളും നൽകണമെന്ന് നാഷണൽ ഇൻഷുറൻസ സെന്റർ ഡയറക്ടർ വാങ് ദയാൻ അറിയിച്ചിട്ടുണ്ട്. അവശ്യ ഘട്ടങ്ങളിൽ മെഡിക്കൽ സേവനങ്ങൾ കൂടുതലായി ഉറപ്പാക്കുകയും, മരുന്നുകളുടെ ലഭ്യത വരുത്താനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ഭാര്യയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനിലിട്ട് പൊലീസ് ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി

shortlink

Related Articles

Post Your Comments

Related Articles


Back to top button