Latest NewsKeralaNews

അമൃത് ഭാരത് പദ്ധതി: കേരളത്തിലെ 10 റെയിൽവേ സ്റ്റേഷനുകൾ കൂടി നവീകരിക്കുന്നു, കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ

നാല് വർഷം കൊണ്ടാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക

തിരുവനന്തപുരം: കേരളത്തിലെ 10 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മിനുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുക. ഇതിനായി 3000 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിക്കുന്നത്. പാലക്കാട്, തിരുവനന്തപുരം ഡിവിഷന് കീഴിലെ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് ഈ തുക വിനിയോഗിക്കുന്നതാണ്. നാല് വർഷം കൊണ്ടാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. നിർമ്മാണ വേളയിൽ റെയിൽവേ സ്റ്റേഷനുകളിൽ അത്യാധുനിക സജ്ജീകരണങ്ങൾ ഉറപ്പുവരുത്തുന്നതാണ്. സ്റ്റേഷനുകളുടെ പ്രാധാന്യം, യാത്രക്കാരുടെ എണ്ണം, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് സ്റ്റേഷനുകൾ തിരഞ്ഞെടുത്തിട്ടുള്ളത്.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ (470 കോടി രൂപ), വർക്കല (130 കോടി രൂപ), കൊല്ലം (367 കോടി രൂപ), കോഴിക്കോട് (472 കോടി രൂപ), എറണാകുളം ജംഗ്ഷൻ (444 കോടി രൂപ), എറണാകുളം ടൗൺ (226 കോടി രൂപ) എന്നീ സ്റ്റേഷനുകൾ നവീകരിക്കും. അതേസമയം, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, മംഗളൂരു, കന്യാകുമാരി എന്നീ സ്റ്റേഷനുകളിലെ ജോലികൾ അന്തിമ ഘട്ടത്തിലാണ്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ ടെൻഡർ നടപടികളും ഉടൻ പൂർത്തിയാക്കുമെന്നാണ് സൂചന. കൂടാതെ, തൃശ്ശൂർ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, യന്ത്രഗോവണികൾ, പാർക്കിംഗ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാൻ കഴിയുന്ന ആശയവിനിമയ സംവിധാനം, പ്ലാറ്റ്ഫോമുകളിൽ കൂടുതൽ ഇരിപ്പിടങ്ങൾ, വിശ്രമ മുറികൾ, നിരീക്ഷണ ക്യാമറ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തുന്നതാണ്.

Also Read: തമിഴകത്ത് ഇന്ന് തൈപ്പൊങ്കൽ: കാപ്പുകെട്ടി കോലമിട്ട് ലക്ഷ്മി ദേവിയെ വരവേറ്റ് ഭക്തർ

shortlink

Related Articles

Post Your Comments

Related Articles


Back to top button