MollywoodLatest NewsKeralaNewsEntertainment

കേന്ദ്രത്തിൽ ബിജെപി വരും, സുരേഷ് ഗോപി ഇത്തവണയും തൃശൂര്‍ എടുക്കില്ല, ഉള്ളതില്‍ ഭേദം പിണറായി വിജയന്‍!: സന്തോഷ് വര്‍ക്കി

സുരേഷ് ഗോപി ഒരുപാടു പേരെ ഹെല്‍പ്പ് ചെയ്യുന്ന നല്ല മനുഷ്യനാണ്

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിൻറെ റിവ്യൂ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായി മാറിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് സന്തോഷ് വര്‍ക്കി. സുരേഷ് ഗോപി നല്ല മനുഷ്യനാണെങ്കിലും തൃശൂരില്‍ ജയിക്കില്ലെന്നാണ് സന്തോഷ് വർക്കി പറയുന്നത്.

READ ALSO: യാത്രാ പ്രേമികൾക്ക് സന്തോഷവാർത്ത! അഗസ്ത്യാർകൂടം സീസൺ ട്രെക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

‘സുരേഷ് ഗോപി ഒരുപാടു പേരെ ഹെല്‍പ്പ് ചെയ്യുന്ന നല്ല മനുഷ്യനാണ്. സെന്‍ട്രലില്‍ ബിജെപി ജയിക്കുമായിരിക്കും. തൃശൂര്‍ ഇത്തവണയും ബിജെപി എടുക്കില്ല. കേരളത്തിലും സൗത്ത് ഇന്ത്യയിലും പക്ഷെ ബിജെപിക്ക് വിജയ പ്രതീക്ഷ വേണ്ട. ലാലേട്ടന്‍ സങ്കിയാണെന്ന് തോന്നുന്നില്ല. ഉള്ളതില്‍ വെച്ച്‌ ഭേദം പിണറായി വിജയന്‍ തന്നെയാണ്. ആളുകള്‍ക്ക് കുറച്ചു പേടിയുണ്ട് അദ്ദേഹത്തെ. ബിജെപി വികസനം കൊണ്ടുവരുന്നുണ്ടെങ്കിലും ഹിന്ദ്വത്വാവാദമുണ്ട്. ഇന്ത്യ എന്നത് സെക്യുലര്‍ രാജ്യമാണ്. സെന്‍ട്രലില്‍ ബിജെപി തന്നെ വരും തിരഞ്ഞെടുപ്പിന്. വന്ദേഭാരത് ഒക്കെ കൊണ്ടുവന്നെങ്കിലും കമ്യൂണിസ്റ്റ് അല്ലെങ്കില്‍ കോണ്‍ഗ്രസ് മാത്രമേ ഇവിടെ നേട്ടമുണ്ടാക്കു.. മോഡിക്ക് വികസന നയമുണ്ട്, പക്ഷെ സൗത്ത് ഇന്ത്യയില്‍ നിന്ന് ധാരളം വാര്‍ത്തകള്‍ പ്രധാനമന്ത്രിക്ക് എതിരെ വരുന്നുണ്ട്.’- സന്തോഷ് വർക്കി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button