ഇന്ത്യക്കാരുടെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് ചോറ്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള അരികളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിൽ ഏത് അരിയാണ് ലോകത്തിൽ വച്ച് തന്നെ ഏറ്റവും മികച്ചതെന്ന് കണ്ടെത്തിയിരിക്കുകയാണ് പ്രമുഖ ഫുഡ്, ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ്. ലോകത്തിലെ ഏറ്റവും മികച്ച അരിയായി തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയുടെ സ്വന്തം ബസ്മതി അരിയാണ്. ഇന്ത്യയിൽ കൃഷി ചെയ്തുവരുന്ന നീണ്ട നിറത്തിലുള്ള നെല്ലിനമാണ് ബസ്മതി അരി.
രുചിയിലും ഗുണത്തിലും ഏറെ മുന്നിലാണ് ബസ്മതി അരിയുടെ സ്ഥാനം. സ്വർണ നിറത്തോടുകൂടിയ ബസ്മതി അരി പാചകം ചെയ്യുമ്പോൾ പരസ്പരം ഒട്ടിപ്പിടിക്കാതെ വേറിട്ട് നിൽക്കുന്നു. കൂടാതെ, പാകം ചെയ്ത് കഴിഞ്ഞാൽ ഇവയിലേക്ക് സോസോ മറ്റു കറികളോ ഒഴിച്ചാൽ പോലും പരസ്പരം ഒട്ടിപ്പിടിക്കുകയില്ല. ഈ സവിശേഷത തന്നെയാണ് ബസ്മതി അരിയെ മറ്റ് ഇനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.
Also Read: അനാവശ്യ കാര്യങ്ങൾക്ക് അപായ ചങ്ങല വലിച്ച് യാത്രക്കാർ: പാലക്കാട് ഡിവിഷനിലെ റിപ്പോർട്ട് പുറത്ത്
ഇത്തവണ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ അരിയായി തിരഞ്ഞെടുത്തിരിക്കുന്നത് ഇറ്റലിയിലെ അർബോറിയോ ആണ്. പോർച്ചുഗലിലെ കരോളിനോ അരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്പെയിനിന്റെയും ജപ്പാനിന്റെയും അരികളാണ് പിന്നീട് പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
Post Your Comments