Latest NewsKeralaNews

സ്വര്‍ണവ്യാപാരിയുടെ മരണത്തില്‍ ദുരൂഹത, അനീസ് എന്ന ഭായിയുടെ മരണ ശേഷം ജോലിക്കാരെല്ലാവരും സ്ഥാപന ഉടമകള്‍

അതൊരു സാധാരണ വാഹനാപകട മരണമല്ലെന്ന് ബന്ധുക്കള്‍

മലപ്പുറം: മലപ്പുറം മഞ്ചേരി പുല്‍പ്പറ്റയിലെ സ്വര്‍ണവ്യാപാരിയുടെ മരണത്തില്‍ ദുരൂഹത. ഒരു വര്‍ഷം മുന്‍പാണ് വളമംഗലം സ്വദേശി മുഹമ്മദ് അനീസ്, വാഹനാപകടത്തില്‍ മരിച്ചത്. മരണ ശേഷം അന്വേഷണത്തിന് ശ്രമിച്ച ബന്ധുക്കളെ ബിസിനസ് പാര്‍ട്ണര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്നും, സ്വര്‍ണവും മറ്റ് സ്വത്തുക്കളും തട്ടിയെടുത്തുവെന്നും കുടുംബം മലപ്പുറം എസ്പിക്ക് പരാതി നല്‍കി.

Read Also: അയോധ്യയിലേത് ആചാര ലംഘനമെന്ന ശങ്കരാചാര്യന്മാരുടെ വിമര്‍ശനത്തെ അവഗണിക്കാന്‍ ബിജെപി

സ്വര്‍ണവ്യാപാരിയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. 2022 ഒക്ടോബര്‍ 28നാണ് സ്വര്‍ണവ്യാപാരിയായ മുഹമ്മദ് അനീസ് വാഹനാപകടത്തില്‍ മരിച്ചത്.

സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയിരുന്ന അനീസും സുഹൃത്തുക്കളും ചേര്‍ന്ന് ഭായ് ഗോള്‍ഡ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. അനീസിന്റെ വിളിപ്പേരാണ് ഭായ്. എന്നാല്‍, മരണശേഷം അനീസിന്റെ സ്ഥാപനത്തിലെ ജോലിക്കാരടക്കം കമ്പനിയുടെ ഉടമകളായി. സ്വത്തുക്കള്‍ കയ്യടക്കിയത് കൂടാതെ അന്വേഷണത്തില്‍ ഇടപെടരുതെന്ന് പാര്‍ട്ണര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ പറയുന്നു.

വാഹനാപകടം ഉണ്ടാകുന്നതിന് മുമ്പും അനീസിന് നേരെ കൊലപാതക ശ്രമം ഉണ്ടായിരുന്നു. അന്ന് നിരവധി വെട്ടേറ്റ അനീസിന് ഗുരുതര പരിക്കേറ്റിരുന്നു. അനീസിന്റെ മരണത്തിന്റെയും സാമ്പത്തിക ഇടപാടുകളിലെയും ദുരൂഹത അകറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബം മലപ്പുറം എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണവും തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button