ബോളിവുഡ് താര സുന്ദരി കരിഷ്മ കപൂറിന്റെ കുടുംബ ജീവിതത്തിലെ താളപ്പിഴകളും വിവാഹമോചനവും വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു കരിഷ്മയുടെ വിവാഹ മോചനം. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ സഞ്ജയ് കപൂറിനെയാണ് കരിഷ്മ കല്യാണം കഴിച്ചത്. 2003 ലായിരുന്നു താരത്തിന്റെ വിവാഹം. പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിഞ്ഞു.
കോടതിയില്‍ സഞ്ജയ്ക്കെതിരെ കരിഷ്മ നടത്തിയ വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു. സഞ്ജയും അമ്മയും തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നാണ് കരിഷ്മ പറഞ്ഞത്.
read also: വിവാദം അവസാനിക്കാന്‍ എം.ടിയോ മുഖ്യമന്ത്രിയോ മുന്നിട്ടിറങ്ങണം: ബാലചന്ദ്രമേനോന്‍
വിവാഹത്തിന് തൊട്ട് പിന്നാലെ മുതല്‍ സഞ്ജയ് തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു. ഒരിക്കൽ തന്നെ ലേലം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും എതിര്‍ത്തപ്പോള്‍ തന്നെ ക്രൂരമായി തല്ലിയെന്നും സുഹൃത്തുക്കളോട് തന്റെ വില എത്രയാണെന്ന് പറഞ്ഞുവെന്നും കരിഷ്മ വെളിപ്പെടുത്തിയത് കേട്ട് സിനിമാ ലോകവും അമ്പരന്നു. താനുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെ തന്നെ തന്റെ മുന്‍ ഭാര്യയുമായി സഞ്ജയ് അടുപ്പം കാത്തു സൂക്ഷിച്ചിരുന്നുവെന്നും ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നതെന്നും കരിഷ്മ ആരോപിച്ചിരുന്നു.
സഞ്ജയുമായുള്ള വിവാഹമോചനത്തിന് ശേഷം കരിഷ്മ മറ്റൊരു വിവാഹം കഴിച്ചിട്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം മെന്റല്‍ഹുഡ് എന്ന സീരീസിലൂടെ കരിഷ്മ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. കൂടാതെ, ടിവി ഷോകളിലെ വിധികര്‍ത്താവായും താരം സജീവമാണ്.
Post Your Comments