Latest NewsNewsIndia

ഒമ്പതാംക്ലാസുകാരി ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കി,10-ാം ക്ലാസുകാരനെ തിരഞ്ഞ് പോലീസ്: ഹോസ്റ്റല്‍ വാര്‍ഡന് സസ്‌പെൻഷൻ

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്

ബെംഗളൂരു: ഒമ്പതാംക്ലാസുകാരി ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയ സംഭവത്തില്‍ പത്താം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിയെ തിരഞ്ഞു പോലീസ്. കര്‍ണാടകയിലെ ചിക്കബല്ലാപുരിലാണ് സംഭവം. ഹോസ്റ്റല്‍ വാര്‍ഡനെ കേസിനെ തുടർന്ന് സസ്പെന്റുചെയ്തു.

സാമൂഹികക്ഷേമ വകുപ്പിന്റെ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പെണ്‍കുട്ടി പഠിച്ചിരുന്നത്. എന്നാല്‍ കുട്ടി പതിവായി ബന്ധുവിനെ സന്ദര്‍ശിക്കാറുണ്ടെന്നും ഹോസ്റ്റലിൽ നിൽക്കാറില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പത്താം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിയുമായി പെണ്‍കുട്ടിയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരും ഒരേ സ്കൂളിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ആണ്‍കുട്ടി പത്താം ക്ലാസ് കഴിഞ്ഞതോടെ ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ബെംഗളൂരുവിലേക്ക് പോയി.

read also: ഉറക്കക്കുറവ് നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷഫലങ്ങൾ ഇവയാണ്: മനസിലാക്കാം

കുട്ടി ഹോസ്റ്റലില്‍ വരാതായിട്ട് കുറച്ചുനാളായെന്നാണ് ടുംകുര്‍ സാമൂഹികക്ഷേമവകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. കൃഷ്ണപ്പ പറയുന്നത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. പത്താംക്ലാസില്‍ പഠിച്ചിരുന്ന ആണ്‍കുട്ടിയ്ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button