തിരുവനന്തപുരം: പൊതുവെ വിവാഹ സീസണുകളിൽ സ്വർണത്തിന് മാർക്കറ്റ് കൂടും. എന്നാൽ, പതിവിന് വിപരീതമായി ഇത്തവണ കേരളത്തിൽ ഈ വിവാഹ സീസീണിൽ സ്വർണ്ണ വില കുറയുകയാണ്. കേരളത്തിൽ ഇന്നത്തെ സ്വർണ്ണ വില രണ്ടാഴ്ച്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഈ വർഷം ആരംഭിച്ച ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ന് 80 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 46,080 രൂപയായി. ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ്, 5,760 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 46,160 രൂപയും, ഗ്രാമിന് 5,770 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.
സ്വർണവില ഇടിയാൻ കാരണമെന്ത്?
ആഗോളതലത്തിൽ ഡോളർ ശക്തി പ്രാപിക്കുന്നതും ട്രഷറി ആദായം ഉയർന്നതുമാണ് സ്വർണ്ണ വില ഇടിയാൻ കാരണം. നിലവിൽ, ട്രോയ് ഔൺസിന് 0.66 ഡോളർ ഇടിഞ്ഞ്, 2031.74 ഡോളർ എന്നതാണ് വില നിലവാരം. യുഎസ് ഫെഡ് പുതിയ ധനനയ അവലോകനത്തിൽ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന സൂചന നൽകിയതിനാൽ ആഗോളതലത്തിൽ സ്വർണ്ണ വില മാറിമറിയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments