കൊച്ചി: കുഴിമന്തി കഴിച്ച് പത്ത് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഹോട്ടലിനെതിരെ കേസ്. എറണാകുളം കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന പാതിരാക്കോഴി ഹോട്ടലിന്റെ ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കളമശേരി പൊലീസാണ് കേസെടുത്തത്.
ഇന്നലെ രാത്രി ഇവിടെ നിന്നും കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ട പത്തുപേരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
read also: ഈ ശീലങ്ങൾ നിങ്ങളുടെ പ്രണയ ജീവിതത്തെ അസ്വസ്ഥമാക്കിയേക്കാം
കളമശേരിയിലെ പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് രാത്രി ഭക്ഷണം കഴിച്ചതിന് ശേഷമാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്നാണ് ചികിത്സയിലുള്ളവര്‍ പറയുന്നത്. ഇവരുടെ ആരുടെയും ആരോഗ്യനില ഗുരുതരമല്ല.
Post Your Comments