ബംഗളൂരു: പാര്‍ക്കിന് സമീപം കാറിലിരിക്കുമ്പോള്‍ ഒരാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തുവെന്ന വെളിപ്പെടുത്തലുമായി യുവതിയുടെ കുറിപ്പ്. ഇയാളില്‍ നിന്നും രക്ഷ നേടാനായി സ്റ്റിയറിങ്ങിന് താഴെ ഒളിക്കേണ്ടി വന്നുവെന്നും യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ബംഗളൂരു മഹാദേവപുരയിലെ ബാഗ്മാനെ കോണ്‍സ്റ്റലേഷന്‍ ബിസിനസ് പാര്‍ക്കിന് സമീപം ജനുവരി അഞ്ചിന് രാത്രിയാണ് സംഭവം നടന്നത്. പാര്‍ക്കിങ് സ്ഥലത്ത് കാറിലിരിക്കുമ്പോൾ ഒരാള്‍ അടുത്തെത്തി മോശമായി പെരുമാറുകയായിരുന്നു. കാറിന് അടുത്തെത്തി ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തയാള്‍, പിന്നീട് സ്വയംഭോഗം ചെയ്തുവെന്നും യുവതി പറയുന്നു. അയാള്‍ പല തവണ കാറിനെ വലയം ചെയ്തു എന്നും ഭയപ്പെട്ട യുവതി കാര്‍ ലോക്ക് ചെയ്ത് അതിനുള്ളില്‍ തന്നെയിരുന്നു എന്നും യുവതി കുറിപ്പിൽ പറയുന്നു.
മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം നീക്കം
‘അടുത്തേക്ക് വരികയും ഭീഷണിപ്പെടുത്തുന്ന ആംഗ്യം കാണിക്കുകയും ചെയ്തു. അയാളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ സ്റ്റിയറിംഗ് വീലിനടിയില്‍ ഒളിച്ചു. അവഗണിക്കാന്‍ ശ്രമിച്ചിട്ടും, അയാള്‍ മോശം പെരുമാറ്റം തുടര്‍ന്നു. ഏകദേശം 10 മിനിറ്റിനുശേഷം, സുഹൃത്ത് എത്തിയതോടെ, എതിര്‍വശത്തെ ഡോറിലൂടെ ഇറങ്ങി ആ കാറില്‍ അഭയം പ്രാപിക്കുകയായിരുന്നു. പിന്നീട് പാര്‍ക്കിങ് ഏരിയയില്‍ അയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല,’ യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. യുവതിയുടെ കുറിപ്പ് വൈറലായതോടെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments