PalakkadNattuvarthaLatest NewsKeralaNews

ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ രണ്ടു പേർ മരിച്ച നിലയിൽ

പാലക്കാട് : റെയിൽവേ ട്രാക്കിന് സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവേ ട്രാക്കിനു സമീപമാണ് രണ്ടു പുരുഷൻമാരുടെ മൃതദേഹങ്ങൾ കണ്ടത്. മരിച്ചത് അതിഥി തൊഴിലാളികളാണെന്നും ഇരുവരും ട്രെയിനിൽ നിന്നു വീണതാണെന്നും ആണ് പൊലീസ് സംശയിക്കുന്നത്. ഷൊർണൂർ ഭാഗത്തേക്കുള്ള ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല: ജനുവരി 22 വരെ റിമാൻഡിൽ

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. 45ഉം 35ഉം വയസ് തോന്നിക്കുന്നവരാണ് മരിച്ചത്. വളവോടുകൂടിയ പ്രദേശത്ത് കൂടി തീവണ്ടി കടന്നുപോകുന്നതിനിടെ വാതിൽ താനേ അടഞ്ഞപ്പോൾ ഇരുവരും ട്രാക്കിലേക്കു തെറിച്ചതാണെന്നും സംശയിക്കുന്നു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button