Latest NewsKeralaNews

ഗവര്‍ണര്‍ക്ക് എതിരെ സിപിഎം പ്രവര്‍ത്തകരുടെ അസഭ്യ മുദ്രാവാക്യം, പൊലീസില്‍ പരാതി നല്‍കി ബിജെപി

ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ സിപിഎം പ്രവര്‍ത്തകരുടെ അസഭ്യ മുദ്രവാക്യം വിളിയില്‍ ബിജെപി പൊലീസില്‍ പരാതി നല്‍കി. ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കാണ് ബിജെപി പരാതി നല്‍കിയത്. ഭരണഘടന പദവിയിലുള്ള വ്യക്തിയെ അപമാനിച്ചാല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

Read Also: പ്രധാനമന്ത്രിയെ അവഹേളിച്ചത് നോക്കി നിൽക്കാനാവില്ല, അ‌ധിക്ഷേപ പരാമർങ്ങൾ അംഗീകരിക്കാനാവില്ല: ശരദ് പവാർ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദര്‍ശനത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകരുടെ അസഭ്യ മുദ്രാവാക്യം ഉയര്‍ന്നത്. ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തൊടുപുഴയില്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായാണ് ഗവര്‍ണര്‍ ഇടുക്കിയിലെത്തിയത്.

നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button