ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിയാമിയില്‍ അന്യഗ്രഹജീവിയെ കണ്ടതായി സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണം. ഷോപ്പിങ് മാളിന് സമീപം പത്തടി പൊക്കമുള്ള ‘അന്യഗ്രഹ ജീവി’ നടന്നുനീങ്ങുന്ന തരത്തിലുള്ള വീഡിയോയ്‌ക്കൊപ്പമാണ് പ്രചരണം നടക്കുന്നത്. എന്നാല്‍ ഇത് അന്യഗ്രഹ ജീവിയല്ലെന്നും പൊലീസുകാര്‍ കൂട്ടത്തോടെ നടന്നുപോകുന്നത് അന്യഗ്രഹജീവിയായി തോന്നിയതാണെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് മിയാമി പൊലീസ്.
പുതുവത്സരദിനത്തോടനുബന്ധിച്ചു മാളിൽ കൗമാരക്കാർ തമ്മിൽ അടിപിടി നടന്നിരുന്നു. ഇതിന്റെ അവ്യക്തമായ വീഡിയോയിൽ, പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ നടന്നുപോകുന്നതിനെ അന്യഗ്രഹ ജീവിയായി പ്രചരിപ്പിക്കുകയായിരുന്നു. അമ്പരപ്പ് പ്രകടിപ്പിച്ച് കൊണ്ട് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്.
ഒടുവില്‍ യഥാര്‍ഥ വീഡിയോ പുറത്തുവരികയും ഇത് അന്യഗ്രഹ ജീവിയല്ല എന്ന വിശദീകരണവുമായി പൊലീസ് രംഗത്തെത്തുകയുമായിരുന്നു.
Post Your Comments