Latest NewsKeralaNews

സ്വര്‍ണക്കപ്പ് കണ്ണൂരിന്, നേട്ടം 23 വര്‍ഷങ്ങള്‍ക്കു ശേഷം !! അറുപത്തി രണ്ടാമത് സ്‌കൂള്‍ കലോത്സവത്തിന് സമാപനം

കോഴിക്കോട് (949 പോയിന്റ്) രണ്ടാം സ്ഥാനവും പാലക്കാട് (938 പോയിന്റ്) മൂന്നാം സ്ഥാനവും നേടി.

കൊല്ലം: അറുപത്തി രണ്ടാമത് സ്‌കൂള്‍ കലോത്സവത്തിൽ സ്വർണ്ണ കിരീടം ചൂടി കണ്ണൂര്‍. 952 പോയിന്റു നേടിയാണ് 23 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണൂര്‍ കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 117.5 പവൻ വരുന്ന സ്വര്‍ണക്കപ്പ് കണ്ണൂർ നേടുന്നത് ഇത് 4ാം തവണയാണ്. കോഴിക്കോട് (949 പോയിന്റ്) രണ്ടാം സ്ഥാനവും പാലക്കാട് (938 പോയിന്റ്) മൂന്നാം സ്ഥാനവും നേടി.

പാലക്കാട് ആലത്തൂര്‍ ബിഎസ്‌എസ് ഗുരുകുലം ഹയര്‍സെക്കൻഡറി സ്‌കൂള്‍ (249 പോയിന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളാണ് (116 പോയിന്റ്) രണ്ടാം സ്ഥാനത്ത്.

read also: ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സംപ്രേഷണം ചെയ്യും

വിവിധ വിഭാഗങ്ങളിലുള്ള 30 ട്രോഫികള്‍ വേദിയില്‍ സമ്മാനിക്കും. സമ്മാനം വാങ്ങാൻ 20 കുട്ടികള്‍ക്ക് മാത്രം പ്രധാന വേദിയില്‍ പ്രവേശിക്കാം.

മറ്റു ജില്ലകളുടെ പോയിന്റു നില

തൃശൂര്‍ 925
മലപ്പുറം 913
കൊല്ലം 910
എറണാകുളം 899
തിരുവനന്തപുരം 870
ആലപ്പുഴ 852
കാസര്‍കോട് 846
കോട്ടയം 837
വയനാട് 818
പത്തനംതിട്ട 774
ഇടുക്കി 730

shortlink

Related Articles

Post Your Comments

Related Articles


Back to top button