Latest NewsKeralaNewsBeauty & StyleLife Style

മുടികൊഴിച്ചിലും താരനും മാറാൻ കറിവേപ്പില!! ഉപയോഗിക്കേണ്ട രീതി അറിയാം

രണ്ട് ടീസ്പൂണ്‍ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂണ്‍ തെെരില്‍ മിക്സ് ചെയ്ത് തലയില്‍ പുരട്ടുക

മുടി കൊഴിച്ചിൽ പലരും നേരിടുന്ന പ്രശ്നമാണ്. മുടി കൊഴിച്ചിലിനൊപ്പം താരനും ചിലർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. മുടികൊഴിച്ചില്‍ തടയുന്നതിനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഏറ്റവും ഫലപ്രദമായ ഒന്നാണ് കറിവേപ്പില. ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകള്‍ ബി, സി തുടങ്ങിയ പോഷകങ്ങള്‍ കറിവേപ്പിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, കറിവേപ്പിലയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഫംഗല്‍ ഗുണങ്ങള്‍ താരനെ അകറ്റാനും സഹായിക്കും.

read also: കടക്കെണിയിലായ കേരളത്തിലെ വികസന പദ്ധതികളുടെ നടത്തിപ്പും താളം തെറ്റുന്നു

രണ്ട് ടീസ്പൂണ്‍ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂണ്‍ തെെരില്‍ മിക്സ് ചെയ്ത് തലയില്‍ പുരട്ടുക. 15 മിനുട്ടിന് ശേഷം ഇത് കഴുകി കളയുക. താരൻ നീക്കം ചെയ്യാൻ സഹായിക്കും

കറിവേപ്പില പേസ്റ്റ് അല്‍പം ഉലുവ പേസ്റ്റുമായി യോജിപ്പിച്ച്‌ തലയില്‍ പുരട്ടുക. 15 മിനുട്ടിന് ശേഷം തല ഷാംപൂ ഉപയോഗിച്ച്‌ കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button