ശബരിമല: സന്നിധാനത്ത് പതിനെട്ടാം പടികയറുന്നതിനിടെ തീര്ഥാടകന് പൊലീസ് മര്‍ദനമേറ്റതായി പരാതി. ബാംഗ്ലൂരില്‍ നിന്നും 22 അംഗ സംഘത്തോടൊപ്പം ശബരിമല ദര്‍ശനത്തിന് എത്തിയ രാജേഷിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.
ബാംഗ്ലൂര്‍ മൈസൂര്‍ റോഡ് ടോള്‍ ഗേറ്റ് കസ്തൂരി വൈ നഗറില്‍ എസ്. രാജേഷ് സംഘാംഗമായ മുരളിയുടെ ആറു വയസ്സുകാരനായ മകനൊപ്പമാണ് പടി ചവിട്ടിയത്. ഒപ്പം ഉണ്ടായിരുന്ന കുട്ടി വേഗത്തില്‍ പടി കയറുന്നില്ല എന്ന് ആരോപിച്ച് പൊലീസുകാര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് രാജേഷ് പറഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ രാജേഷിനെ ഒപ്പമുണ്ടായിരുന്നവര്‍ സന്നിധാനം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments