KeralaMollywoodLatest NewsNewsEntertainment

മുഖ്യമന്ത്രിയോട് ആരാധനയ്ക്കപ്പുറമുള്ള വികാരം: കേരള സിഎം എന്ന വൈറൽ ഗാനത്തെക്കുറിച്ച് നിശാന്ത് നിള

പാട്ടിലെ പുകഴ്ത്തല്‍ വരികള്‍ എന്റെ വെറും ഭാവനയാണ്

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കൊണ്ടു സംവിധായകന്‍ നിശാന്ത് നിള എഴുതിയ ‘കേരള സിഎം’ എന്ന ഗാനം ട്രോളുകളില്‍ നിറയുകയാണ്. പിണറായി വിജയനെ സിംഹം പോലെ ഗര്‍ജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളര്‍ന്ന മരമായും നാടിന്റെ അജയ്യനായും ഒക്കെ വിശേഷിപ്പിക്കുന്ന ഈ ഗാനം മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് നിശാന്ത് പറയുന്നത്.

read also: അമ്മായിയമ്മയുമായി നിരന്തരം വഴക്ക്, രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി: നാടിനെ നടുക്കി സംഭവം

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘എനിക്ക് മുഖ്യമന്ത്രിയോട് ആരാധനയ്ക്കപ്പുറമുള്ള വികാരമാണ്. അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. പാട്ടിലെ പുകഴ്ത്തല്‍ വരികള്‍ എന്റെ വെറും ഭാവനയാണ്, വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും. ആ പുകഴ്ത്തല്‍ അതിരുകടന്നതില്‍ അദ്ദേഹത്തിന് ദേഷ്യം വരുമോ എന്ന് ചെറിയ പേടിയുണ്ട്. എന്നാലും എന്തെങ്കിലും തെറ്റ് സംഭവിച്ചു പോയെങ്കില്‍ കുടുംബാംഗത്തെപ്പോലെ കരുതി എന്നോട് ക്ഷമിക്കുമെന്നാണ് പ്രതീക്ഷ. എന്റെ പരിമിതമായ അറിവ് കൊണ്ട് ഞാന്‍ ഉണ്ടാക്കിയ ഗാനമാണിത്.’- നിശാന്ത് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button