Latest NewsNewsIndiaBollywoodEntertainment

‘അവള്‍ അഭിമാനിയായ ഒരു മുസ്ളീം, ഞാന്‍ അഭിമാനിയായ ഹിന്ദു’ : ഭാര്യയെക്കുറിച്ച് നടൻ മനോജ് ബാജ്പേയി

എന്റെ വീട്ടുകാരാരും അവളുടെ വീട്ടുകാരും അതിനെ എതിര്‍ത്തിരുന്നില്ല

മലയാളികള്‍ക്കും ഏറെ പരിചിതനായ ബോളിവുഡ് നടനാണ് മനോജ് ബാജ്പേയി. ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന ഷബാനായാണ് മനോജിന്റെ ഭാര്യ. വിവാഹത്തോടെ സിനിമയിൽ നിന്നും ഷബാന ഇടവേള എടുത്തു. വ്യത്യസ്ത മതസ്ഥരായ തങ്ങളുടെ പ്രണയത്തെ രണ്ടു കുടുംബവും എതിർത്തിരുന്നില്ലെന്നു മനോജ് പറയുന്നു. കില്ലര്‍ സൂപ്പ് എന്ന പേരില്‍ ഒരുക്കുന്ന വെബ് സീരിസിന്റെ റിലീസിനോട് അനുബന്ധിച്ചു നൽകിയ ഒരു പരിപാടിയിൽ കുടുംബത്തെക്കുറിച്ച് താരം പങ്കുവച്ചത്.

read also: കട്ടിയുള്ള താടിയും മീശയും വളരാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! ഈ ആഹാരങ്ങള്‍ ശീലമാക്കൂ

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 18 വര്‍ഷത്തോളമായി. സമൂഹത്തില്‍ പലരും വിമര്‍ശിക്കുന്ന കാര്യമാണ് മിശ്ര വിവാഹമെങ്കിലും തന്റെയും ഷബാനയുടെയും കുടുംബങ്ങള്‍ വളരെ വിശാലമാണ്. അതുകൊണ്ടു ഞങ്ങളുടെ വിവാഹത്തിന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, ഞാനൊരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ആളാണ്, ഒരു ഫ്യൂഡല്‍ കുടുംബത്തില്‍ നിന്നാണെന്ന് പറയാം. അവളുടെ കുടുംബം വളരെയധികം പ്രശസ്തിയും അന്തസ്സും ഉണ്ടായിരുന്നതാണ്.  എന്റെ വീട്ടുകാരാരും അവളുടെ വീട്ടുകാരും അതിനെ എതിര്‍ത്തിരുന്നില്ല. ഇതുവരെ അങ്ങനൊരു എതിര്‍പ്പും വന്നിട്ടില്ല. അവള്‍ അഭിമാനിയായ ഒരു മുസ്ലീമാണ്, ഞാന്‍ അഭിമാനിയായ ഒരു ഹിന്ദുവാണ്, പക്ഷേ അത് പരസ്പരം ഏറ്റുമുട്ടുന്നില്ല. പിന്നെയുള്ള കാര്യം രണ്ടുപേര്‍ അവരുടെ ജീവിതം ഒരുമിച്ച്‌ ചെലവഴിക്കുമ്പോള്‍ വിവരമുള്ള ആളുകളൊന്നും അവരുടെ ജീവിതത്തിലേക്കും അവരുടെ വഴികളിലേക്കും ഒരിക്കലും കടന്ന് വരില്ല. എന്നാല്‍ തീരെ വിവരമില്ലാത്ത ആളുകളാണ് അങ്ങനെ വരികയുള്ളു. അവരെ ദൈവത്തിന് പോലും സഹായിക്കാന്‍ കഴിയില്ല’,- എന്നാണ് മനോജ് പറയുന്നത്.

shortlink

Post Your Comments


Back to top button