രാജ്യത്ത് ഈ ദിവസങ്ങളിൽ മദ്യശാലകൾ അടഞ്ഞുകിടക്കും! 2024-ലെ ഡ്രൈ ഡേകൾ ഏതൊക്കെയെന്ന് അറിയാം

ഓരോ മാസവും പ്രത്യേക ദിവസങ്ങളിൽ മദ്യശാലകൾ അടഞ്ഞുകിടക്കും

പുതുവർഷം ആരംഭിച്ചതോടെ ഓരോ മാസവും എത്ര അവധി ദിനങ്ങൾ ഉണ്ടെന്ന് പട്ടിക ഇതിനോടകം സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്കും മറ്റും അവധികൾ ഉള്ളതുപോലെ ഓരോ മാസവും പ്രത്യേക ദിവസങ്ങളിൽ മദ്യശാലകളും അടഞ്ഞുകിടക്കും. ഇത് ഡ്രൈ ഡേ എന്നാണ് വിശേഷിപ്പിക്കുന്നത്. ഡ്രൈ ഡേ ദിനങ്ങളിൽ രാജ്യത്തുടനീളമുള്ള റസ്റ്റോറന്റുകളിലും ബാറുകളിലും ലഹരി പാനീയങ്ങളുടെ വിൽപ്പനയും സേവനവും നിരോധിക്കുന്നതാണ്. ഈ വർഷത്തെ ഡ്രൈ ഡേ ഏതൊക്കെ ദിവസങ്ങളിലാണെന്ന് അറിയാം.

2024-ലെ ഡ്രൈ ഡേ ലിസ്റ്റ്

ജനുവരി

ജനുവരി 15 തിങ്കൾ- മകരസംക്രാന്തി
ജനുവരി 26 വെള്ളി- റിപ്പബ്ലിക് ദിനം
ജനുവരി 30 ബുധനാഴ്ച- ഷഹീദ് ദിവസ്

ഫെബ്രുവരി

ഫെബ്രുവരി 19 തിങ്കൾ- ഛത്രപതി ശിവജി മഹാരാജ് ജയന്തി

മാർച്ച്

മാർച്ച് 5 ചൊവ്വാഴ്ച- സ്വാമി ദയാനന്ദ സരസ്വതി ജയന്തി
മാർച്ച് 8 വെള്ളി- ശിവരാത്രി
മാർച്ച് 25 തിങ്കൾ- ഹോളി
മാർച്ച് 29 വെള്ളി- ദുഃഖവെള്ളി

ഏപ്രിൽ

ഏപ്രിൽ 10 ബുധൻ- ഈദുൽ ഫിത്തർ
ഏപ്രിൽ 14 ശനിയാഴ്ച- അംബേദ്കർ ജയന്തി
ഏപ്രിൽ 17 ബുധൻ- രാമനവമി
ഏപ്രിൽ 21 ഞായർ- മഹാവീർ ജയന്തി

മെയ്

മെയ് 1 തിങ്കൾ- മെയ് ദിനം

ജൂലൈ

ജൂലൈ 17 ബുധൻ- മുഹറം, ആഷാദി ഏകാദശി
ജൂലൈ 21 ഞായർ- ഗുരുപൂർണിമ

ഓഗസ്റ്റ്

ഓഗസ്റ്റ് 15 ബുധൻ- സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 26 തിങ്കൾ- ജന്മാഷ്ടമി

സെപ്റ്റംബർ

സെപ്റ്റംബർ 7 ശനി- ഗണേശ ചതുർത്ഥി
സെപ്റ്റംബർ 17 ചൊവ്വ- ഈദ്-ഇ-മിലാദും അനന്ത ചതുർദശിയും

ഒക്ടോബർ

ഒക്ടോബർ 2 ചൊവ്വ- ഗാന്ധി ജയന്തി
ഒക്ടോബർ 8 തിങ്കൾ- നിരോധന വാരം
ഒക്ടോബർ 12 ശനിയാഴ്ച- ദസറ
ഒക്ടോബർ 17 വ്യാഴം- മഹർഷി വാല്മീകി ജയന്തി

നവംബർ

നവംബർ 1 വെള്ളി- ദീപാവലി
നവംബർ 12 ചൊവ്വ- കാർത്തികി ഏകാദശി
നവംബർ 15 വെള്ളി- ഗുരുനാനാക്ക് ജയന്തി

ഡിസംബർ

ഡിസംബർ 25 ചൊവ്വാഴ്ച- ക്രിസ്മസ്

Also Read: വണ്ടിപ്പെരിയാർ ബാലികയുടെ പിതാവിനെ കുത്തിയത് മനപ്പൂർവ്വമുള്ള കൊലപാതകശ്രമമെന്ന് എഫ്ഐആർ

Share
Leave a Comment