പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളിലെ പണം കുമിഞ്ഞ് കൂടുന്നതോടെ പരിഹാര നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തരത്തിൽ നിർജീവമായ അക്കൗണ്ട് ഉടമകളുടെ അവകാശികളെ കണ്ടെത്താൻ അതത് ബാങ്കുകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ആർബിഐ പുറത്തിറക്കിയിട്ടുണ്ട്. പ്രവർത്തനരഹിതമായ അക്കൗണ്ട് ഉള്ള ഉടമകളെ ഇ-മെയിൽ, ഫോൺ നമ്പർ എന്നിവ മുഖാന്തരം ബാങ്കുകൾ നിർബന്ധമായും ബന്ധപ്പെടേണ്ടതാണ്.
ക്ലെയിം ചെയ്യപ്പെടാത്ത മുൻനിര 100 നിക്ഷേപങ്ങൾ തീർക്കുന്നതിനായി ‘100 ഡേയ്സ് 100 പേയ്മെന്റ്സ്’ എന്ന ക്യാമ്പയിനിന് ഇതിനോടകം തന്നെ തുടക്കമിട്ടിട്ടുണ്ട്. 2024 ഏപ്രിൽ 1 വരെയാണ് ക്യാമ്പയിൻ നടക്കുക. പ്രവർത്തനക്ഷമമല്ലാത്ത അക്കൗണ്ടുകൾ ആക്ടിവേറ്റ് ചെയ്യാൻ ഹോം ബ്രാഞ്ചിൽ എത്തണമെന്ന നിർദ്ദേശം ഇതിനോടകം ആർബിഐ പിൻവലിച്ചിട്ടുണ്ട്. രണ്ട് വർഷമോ അതിലധികമോ ഇടപാടുകൾ ഒന്നും നടക്കാത്ത അക്കൗണ്ടുകളെയാണ് പ്രവർത്തനരഹിതമായ അക്കൗണ്ടുകളായി കണക്കാക്കുന്നത്. ഇത്തരത്തിൽ ഇടപാടുകൾ നടന്നില്ലെങ്കിൽ 10 വർഷത്തിനുശേഷം അക്കൗണ്ടിലെ തുക റിസർവ് ബാങ്കിന്റെ ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലേക്ക് മാറ്റുന്നതാണ്.
Post Your Comments