KeralaLatest NewsNews

‘അടുത്ത വർഷം തിരികെ എത്താം’; എട്ടാം ക്ലാസിൽ എട്ട് നിലയിൽ പൊട്ടിയ മൂവർ സംഘം നാട് വിട്ടു

‘പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും, ഞാനും എന്റെ രണ്ട് കൂട്ടുകാരായ ആദിഷ് എന്ന കുഞ്ഞുവും, ആഷിന്‍ എന്ന ആച്ചിയും കൂടി നാട് വിടുകയാണ്. ഈ ഞങ്ങളെ അന്വേഷിച്ച് ഇനി അച്ഛനും അമ്മയും വരാന്‍ നിൽക്കരുത്. ഇനി അടുത്ത വർഷം ജനുവരിയിൽ മാത്രമേ ഞങ്ങൾ തിരിച്ച് വരൂ. അപ്പോൾ മാത്രമേ ഞങ്ങളെ പ്രതീക്ഷിച്ചാൽ മതി. ഞങ്ങൾ പോവുന്നത് കൊണ്ട് പൊലീസിനേയും പട്ടാളത്തിനേയും അറിയിക്കണം എന്നില്ല. എന്തായാലും ഒരു ദിവസം ഞങ്ങള് വരും’.

എട്ടാം ക്ലാസിലെ ക്രിസ്തുമസ് പരീക്ഷയിൽ എട്ടുനിലയിൽ പൊട്ടിയതിന് മൂന്ന് വിദ്യാർത്ഥികൾ എഴുതിവെച്ച കത്താണിത്. ശേഷം ഒളിച്ചോട്ടം. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ മൂവരെയും കണ്ടെത്തി. എറണാംകുളം വൈപ്പിൻ സ്വദേശികളായ വിദ്യാർത്ഥികളാണ് ഇന്നലെ രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങിയത്. സ്വന്തം കൈപ്പടയിൽ വീട്ടുകാർക്ക് കത്തെഴുതി വച്ചിട്ടായിരുന്നു ഒളിച്ചോട്ടം. എറണാകുളം പുതുവൈപ്പ് സ്വദേശികളായ പ്രവീഷിന്‍റെ മകന്‍ ആദിത് (13) പ്രജീഷിന്‍റെ മകന്‍ ആദിഷ് (13) ,ജസ്റ്റിന്‍റെ മകന്‍ ആഷ് വിൻ (13) എന്നിവരാണ് ജനുവരി 5ന് രാവിലെ 11മണിയോടെ വീടുവിട്ടത്.

ലോകം ചുറ്റി അടുത്ത ജനുവരിയിൽ തിരിച്ചുവരാനായിരുന്നു കുട്ടികളുടെ പ്ലാൻ. എന്നാൽ, മാതാപിതാക്കൾ ഞാറയ്ക്കൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ലുക്കൌട്ട് നോട്ടീസും ഇറക്കി. ഇന്നലെ രാത്രി തന്നെ കേരള പൊലീസ് കുട്ടികളെ തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്നും കണ്ടെത്തി. തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്നും കണ്ടെത്തിയ കുട്ടികളെ ഞാറക്കൽ പൊലീസ് ഉച്ചയോടെ ജില്ലാ ജുവനൈൽ കോടതിയിൽ ഹാജരാക്കും. ശേഷം കുട്ടികളെ വീട്ടിലേക്ക് വിട്ടയയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button