ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെയും ഇന്ത്യക്കാരെയും പരിഹസിച്ച മാലിദ്വീപ് ഭരണകക്ഷി അംഗം സാഹിദ് റമീസിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക രോഷം. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്ന് മാലിദ്വീപിനെ വെട്ടിയെന്നും ഇനി ലക്ഷദ്വീപ് മതിയെന്നും സമൂഹ മാധ്യമ ഉപഭോക്താക്കള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രതികരിച്ചു.
Read Also: ആർട്ട് ഓഫ് നെയിൽ ഗ്ലോസ്സ്: നെയിൽ ഗ്ലോസ് പ്രയോഗിക്കുന്നതിനുള്ള എളുപ്പവഴികൾ മനസിലാക്കാം
വെള്ളിയാഴ്ചയാണ് ഭരണകക്ഷിയായ പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലിദ്വീപിന്റെ (പിപിഎം) കൗണ്‍സില്‍ അംഗം സാഹിദ് റമീസ് മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ ഇന്ത്യക്കാരെയും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പരിഹസിച്ചു കൊണ്ട് പോസ്റ്റിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ട ജനപ്രിയ എക്‌സ് ഉപയോക്താവായ സിന്‍ഹയുടെ പോസ്റ്റിന് മറുപടിയെന്ന നിലയിലാണ് സാഹിദ് റമീസ് ഇന്ത്യാക്കാര്‍ക്കെതിരായ കടുത്ത വംശീയ പരാമര്‍ശം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ചിത്രമാണ് സിന്‍ഹ എക്‌സ് പ്‌ളാറ്റ്‌ഫോമില്‍ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ദ്വീപിലെ മനോഹരമായ കടല്‍ത്തീരത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നടക്കുന്നതായി ചിത്രത്തില്‍ കാണാം. സിന്‍ഹ എഴുതിയത് ഇങ്ങനെയായിരുന്നു, ‘എന്തൊരു മഹത്തായ നീക്കം! ഇത് മാലിദ്വീപിന് വലിയ തിരിച്ചടിയാണ്.
സിന്‍ഹയുടെ ഈ പോസ്റ്റിന് മറുപടിയായി സാഹിദ് റമീസ് എഴുതി, ‘ഈ നീക്കം മികച്ചതാണ്. എന്നിരുന്നാലും, നമ്മോട് മത്സരിക്കുക എന്ന ആശയം ഭ്രമാത്മകമാണ്. ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സേവനം അവര്‍ക്ക് എങ്ങനെ നല്‍കാനാകും? അവ എങ്ങനെ ഇത്ര വൃത്തിയായിരിക്കാന്‍ കഴിയും? മുറികളിലെ ഒരു സ്ഥിരമായ ഗന്ധമുണ്ടല്ലോ? അതാണ് ഏറ്റവും വലിയ തകര്‍ച്ച.’
ഇന്ത്യക്കാര്‍ വൃത്തിഹീനരും വൃത്തികെട്ടവരുമാണെന്നായിരുന്നു സാഹിദ് റമീസ് തന്റെ പോസ്റ്റില്‍ സൂചിപ്പിച്ചത്. ഇതോടെ, മാലിദ്വീപിലെ ഭരണകക്ഷി അംഗത്തിന്റെ വംശീയ പ്രസ്താവനയില്‍ നിരവധി എക്‌സ് ഉപയോക്താക്കള്‍ രോഷം പ്രകടിപ്പിച്ചു. മാലിദ്വീപ് ബഹിഷ്‌കരിക്കുമെന്നും ലക്ഷദ്വീപിനെ അവധിക്കാല ലക്ഷ്യസ്ഥാനമായി പ്രോത്സാഹിപ്പിക്കുമെന്നും അവര്‍ പ്രതിജ്ഞയെടുത്തു.
അതേസമയം, നരേന്ദ്ര മോദി എക്‌സ് പ്‌ളാറ്റ്‌ഫോമില്‍ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ മനോഹരമായ ആ ഫോട്ടോകള്‍ പങ്കുവെച്ചതോടെ ഗൂഗിളില്‍ ലക്ഷദ്വീപ് സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. അതായത് മാലിദ്വീപ് തിരഞ്ഞവരേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ലക്ഷദ്വീപ് തിരയുന്നു..!
Post Your Comments