News

യുദ്ധശേഷം പലസ്തീനികളെ നാടുകടത്തും: കയറ്റി അയക്കുക കോംഗോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക്: ചർച്ചകൾ ആരംഭിച്ച് ഇസ്രയേൽ

ജെറുസലേം: ഹമാസിനെ പൂർണമായി കീഴടക്കിയതിന് ശേഷം ​ഗാസയിലുള്ള പലസ്തീനികളെ നാടുകടത്താൻ ഇസ്രയേൽ ആലോചിക്കുന്നു എന്ന് റിപ്പോർട്ട്. കോംഗോ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ​ഗാസയിലെ പലസ്തീനികളെ കയറ്റി അയയ്ക്കാനാണ് ഇസ്രയേൽ പ​ദ്ധതിയിടുന്നത്. ഇതുസംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചതായാണ് ഇസ്രയേൽ ഉന്നത ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.

പതിനായിരക്കണക്കിന് പലസ്തീനികളെയാകും മറ്റ് വിദൂര രാജ്യങ്ങളിലേക്ക് നാടുകടത്തുക. ഇതിനായി ബെഞ്ചമിൻ നെതന്യാഹുവും സംഘവും വിവിധ രാജ്യങ്ങളുമായി ചർച്ച ആരംഭിച്ചെന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ മാധ്യമത്തിന്റെ ഹീബ്രു സൈറ്റായ സമാൻ ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്.

ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സമാൻ ഇസ്രയേലിനോട് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. അഭയാർത്ഥികളായി കയറ്റിവിടുന്നവരെ സ്വീകരിക്കാൻ കോംഗോ തയാറായിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളുമായുള്ള ചർച്ചകൾ തുടരുകയാണെന്നും ഈ ഉദ്യോഗസ്ഥൻ പറയുന്നു.

സാമ്പത്തിക അസമത്വം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് കോംഗോ. വേൾഡ് ഫുഡ് പ്രോഗ്രാം അനുസരിച്ച് കോംഗോയിൽ 52.5 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. ഗാസക്കാർക്ക് സ്വമേധയാ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള സൗകര്യത്തെക്കുറിച്ച് താൻ ആലോചിച്ചുവരികയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ‘ലികുഡ് പാർട്ടി’ യോഗത്തിൽ സൂചിപ്പിച്ചിരുന്നു.

ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ എന്നിവരുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ മത സയണിസവും ഒത്സ്മ യെഹൂദിത് പാർട്ടികളും ഗസ്സക്കാരുടെ സ്വമേധയായുള്ള കുടിയേറ്റമെന്ന നെതന്യാഹുവിന്റെ ആശയത്തെ പിന്തുണച്ചിരുന്നു. സ്വമേധയായുള്ള കുടിയേറ്റത്തെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് ഇസ്രയേലിലെ വലതുപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button