മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണമാണ് ചോറ്. എവിടെ ചെന്നാലും വ്യത്യസ്തമായ കറികളും ചേർത്ത് ചോറു ഒരു നേരമെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ. കാര്‍ബോഹൈഡ്രേറ്റിന്‍റെ (അന്നജം) മികച്ച സ്രോതസാണ് അരി. ഇതാണ് നമുക്ക് ഊര്‍ജ്ജം നല്‍കുന്നത്. ഇതില്‍ തന്നെ ബ്രൗണ്‍ റൈസ് ആണെങ്കില്‍ കൂട്ടത്തില്‍ ഫൈബര്‍, മാംഗനീസ്, സെലീനിയം, മഗ്നീഷ്യം എന്നിങ്ങനെയുള്ള ധാതുക്കളാലും വൈറ്റമിനുകളാലും സമ്പന്നമാണ്.
READ ALSO: ഗാസയിൽ നിന്ന് പലസ്തീനികളെ കുടിയിറക്കുമെന്ന് ഇസ്രയേൽ മന്ത്രി; അപലപിച്ച് സൗദി
അരി കഴുകി വേവിക്കുന്നത് പോഷകങ്ങളെ നഷ്ടപ്പെടുത്തുമെന്നും അതിനാൽ കഴുകാതെ ഉപയോഗിക്കണമെന്നും ചിലർ പറയുന്നുണ്ട്. അരി നന്നായി കഴുകിയെടുക്കുമ്പോള്‍ ചില ഘടകങ്ങളെല്ലാം ഇതിലൂടെ നഷ്ടമാകുന്നുവെന്നത് സത്യമാണ്. കീടനാശിനിയുടെ അംശം, അഴുക്ക്, പൊടി, ചെറിയ കീടങ്ങള്‍, മൈക്രോ -പ്ലാസ്റ്റിക്, ആര്‍സെനക്- ലെഡ് പോലുള്ള അപകടകാരികളായ ഘടകങ്ങള്‍ എല്ലാം അരിയില്‍ കാണാറുണ്ട്. അതുകൊണ്ടു തന്നെ ഇവയെല്ലാം ഭക്ഷണത്തില്‍ കലരാതിരിക്കാൻ അരി കഴുകിയേ മതിയാകൂ. വേവിക്കാനിടും മുമ്പ് മൂന്നോ നാലോ തവണയെങ്കിലും അരി കഴുകി ഉപയോഗിക്കണം.
Post Your Comments