ന്യൂഡല്‍ഹി: പഞ്ചാബില്‍ അര്‍ജുന അവാര്‍ഡ് ജേതാവായ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസ്. സംഭവം നടന്ന് 48 മണിക്കൂറിനകമാണ് പ്രതി വലയിലായതെന്ന് ജലന്ധര്‍ പൊലീസ് അഫിയിച്ചു. സേനയില്‍ ചേരുന്നതിന് മുമ്പ് ഭാരോദ്വഹന താരമായ ദല്‍ബീര്‍ സിംഗ് ഡിയോളിനെ ബുധനാഴ്ചയാണ് തലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിജയ് കുമാര്‍ എന്ന ഓട്ടോ ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതായി ജലന്ധര്‍ പോലീസ് മേധാവി സ്വപന്‍ ശര്‍മ്മ പറഞ്ഞു. വീട്ടിലേക്ക് കൊണ്ടുവിടുന്നത് സംബന്ധിച്ച് ഓട്ടോഡ്രൈവറുമായുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
Read Also: ‘ഫാൻ ഗേൾ, ജീവിതത്തിലെ വലിയ നിമിഷം’; നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശോഭന
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജുഗല്‍ കിഷോര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കനാലിന് സമീപം മൃതദേഹം കണ്ടത്. കിഷോര്‍ തന്റെ സഹപ്രവര്‍ത്തകരെ വിളിച്ച് അറിയിച്ചു. നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് കൊലപാതകിയെക്കുറിച്ച് സൂചന ലഭിച്ചത്. വീട്ടിലേക്ക് പോകാന്‍ ദല്‍ബീര്‍ ഓട്ടോ വിളിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഓട്ടോയുടെ നമ്പര്‍ രേഖപ്പെടുത്തി, ഓട്ടോ പോയേക്കാവുന്ന വഴികളിലെ സിസിടിവികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വാഹനം ട്രാക്ക് ചെയ്യുകയായിരുന്നു.
മൃതദേഹം കിടന്നിരുന്ന ഭാഗത്തെ മൊബൈല്‍ സിഗ്‌നലുകളും പൊലീസ് പരിശോധിച്ചു. ദല്‍ബീറിന്റെ സര്‍വീസ് പിസ്റ്റള്‍ കൈക്കലാക്കിയ വിജയ് കുമാര്‍ തലക്ക് വെടിയുതിര്‍ക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നാണ് തോക്ക് കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ ജലന്ധറില്‍ നിന്ന് 6-7 കിലോമീറ്റര്‍ അകലെയാണ് ദല്‍ബീര്‍ സിംഗ് ഡിയോളിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിനടുത്ത് ഇറക്കാന്‍ ഡ്രൈവര്‍ വിസമ്മതിച്ചതാണ് പ്രശ്‌നത്തിന് തുടക്കം. തര്‍ക്കത്തിനിടെ വിജയ് ഡിയോളില്‍ നിന്ന് സര്‍വീസ് പിസ്റ്റള്‍ തട്ടിയെടുത്ത് തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Post Your Comments