മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍, കാറുകള്‍ക്ക് 250 രൂപ ടോള്‍ ഈടാക്കാന്‍ തീരുമാനം. മഹാരാഷ്ട്ര മന്ത്രിസഭയുടേതാണ് തീരുമാനം. അടുത്ത 30 വര്‍ഷത്തേക്ക് ടോള്‍ ഈടാക്കും. 500 രൂപ ഈടാക്കാനുള്ള മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റി (എംഎംആര്‍ഡിഎ) ശുപാര്‍ശ മന്ത്രിസഭ തള്ളി. ജനുവരി 12നാണ് കടല്‍പ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുക.
Read Also: ചരിത്രക്കുതിപ്പിലേക്കുളള ആദ്യ ചുവടുവയ്പ്പുമായി ആദിത്യ എൽ-1: നിർണായക ഭ്രമണപഥ മാറ്റം നാളെ
സ്യൂരിയെയും നാവാശേവയെയും ബന്ധിപ്പിക്കുന്ന, രാജ്യത്തെ തന്നെ ഏറ്റവും നീളമുള്ള കടല്‍പ്പാലമാണ് എംടിഎച്ച്എല്‍. 22 കിലോമീറ്ററാണ് ദൂരം. ദക്ഷിണ മുംബൈയ്ക്കും പന്‍വേലിനും ഇടയിലുള്ള യാത്രാസമയവും ദൂരവും കുറയ്ക്കുന്ന പാലമാണിത്. എംഎംആര്‍ഡിഎ 500 രൂപ ടോള്‍ എന്ന നിര്‍ദ്ദേശം വെച്ചപ്പോള്‍ പൊതുമരാമത്ത് വകുപ്പും നഗരവികസന വകുപ്പും 350 രൂപ ടോള്‍ എന്ന നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കുകയായിരുന്നു. എന്നാല്‍ ഒരു യാത്രയ്ക്ക് ഒരു കാറിന് 250 രൂപ ടോള്‍ ഈടാക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
Post Your Comments