Latest NewsIndiaNews

ഇഡി റെയ്ഡിനിടെ ആക്രമണം: ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ തകര്‍ത്ത് അക്രമികള്‍

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സന്ദേശ്ഖാലിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. റേഷന്‍ വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ വസതിയില്‍ റെയ്ഡിനെത്തിയപ്പോഴായിരുന്നു സംഭവം.

Read Also; മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പുറത്താക്കാനാകില്ലെന്ന് സുപ്രീം കോടതി

200-ല്‍ അധികം വരുന്ന അക്രമികളാണ് ഇഡി ഉദ്യോഗസ്ഥരെയും സിആര്‍പിഎഫ് ഉദ്യോഗസ്ഥരെയും ആക്രമിച്ചത്. ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ഇക്കൂട്ടര്‍ തകര്‍ത്തു. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ സംസ്ഥാനത്ത് നിരവധി അഴിമതി കേസുകളും പരാതികളും ഇക്കൂട്ടര്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുന്നതിന്റെ തെളിവാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ആക്രമണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുകാന്ത മജുംദാര്‍ പറഞ്ഞു.

ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പശ്ചിമ ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button