Latest NewsNewsIndiaBusiness

വമ്പൻ ഹിറ്റായി ഇന്ത്യയുടെ ഡിജിറ്റൽ നാണയം! ഇ-റുപ്പി ഇടപാടുകളിൽ വൻ വർദ്ധനവ്

2022 ഡിസംബറിലാണ് റിസർവ് ബാങ്ക് ഇ-റുപ്പിയുടെ പൈലറ്റ് പ്രോജക്റ്റിന് തുടക്കമിട്ടത്

ഇന്ത്യയുടെ ഡിജിറ്റൽ നാണയമായ ഇ-റുപ്പിയുടെ സ്വീകാര്യത വർദ്ധിക്കുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇ-റുപ്പിയിലുളള ഇടപാടുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഡിസംബറിൽ ഇ-റുപ്പി ഉപയോഗിച്ചുള്ള പ്രതിദിന ഇടപാടുകൾ 10 ലക്ഷമായാണ് കവിഞ്ഞിരിക്കുന്നത്. വർഷാന്ത്യത്തിൽ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും, വാണിജ്യ ബാങ്കുകളും ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ ഇ-റുപ്പിയായി വിതരണം ചെയ്തതോടെയാണ് ഇടപാടുകളുടെ എണ്ണം കുതിച്ചുയർന്നത്.

2022 ഡിസംബറിലാണ് റിസർവ് ബാങ്ക് ഇ-റുപ്പിയുടെ പൈലറ്റ് പ്രോജക്റ്റിന് തുടക്കമിട്ടത്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ബാങ്കുകളിലൂടെ മാത്രമാണ് ഇ-റുപ്പി ഇടപാടുകൾ സാധ്യമായിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി ബാങ്കുകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയായിരുന്നു. 2023 ഒക്ടോബർ വരെ പ്രതിദിനം 25,000 ഇടപാടുകൾ ഇ-റുപ്പിയിൽ നടന്നിട്ടുണ്ട്. യുപിഐ ഇടപാടുകളെപ്പോലെ തന്നെ വേഗത്തിലും എളുപ്പത്തിലും ഉപയോഗിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ തന്നെയാണ് ഇ-റുപ്പിക്കും ഉള്ളത്. എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, കാനറ ബാങ്ക് എന്നിവയാണ് ഇ-റുപ്പിയുടെ പ്രചാരത്തിൽ മുൻനിരയിലുള്ള ബാങ്കുകൾ.

Also Read: പ്രമുഖ ട്രസ്റ്റില്‍ 16 കോടിയുടെ ക്രമക്കേട്, 7 കോടി രൂപ കാണാനില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button