Latest NewsKeralaNews

‘എത്ര പ്രചാരണം നടത്തിയാലും ഒരു എം.പിയെ പോലും കിട്ടില്ല’: കെ. മുരളീധരൻ

കോഴിക്കോട്: മോദി ഗാരന്റി കേരളത്തില്‍ ചെലവാകില്ലെന്നു കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി. എത്ര നടന്മാരെയോ ക്രിക്കറ്റ് താരങ്ങളെയോ ബിസിനസുകാരെയോ അണിനിരത്തിയാലും കേരളത്തിൽ ബി.ജെ.പി പച്ചതൊടില്ലെന്നും നരേന്ദ്ര മോദിയെ സംബന്ധിച്ച് കേരളത്തിൽ ചെലവിടുന്ന സമയം നഷ്ടമാണെന്നും മുരളീധരൻ പറഞ്ഞു. എത്ര പ്രചാരണം നടത്തിയാലും ഒരു എം.പിയെ പോലും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത നടി ശോഭനയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും മുരളീധരൻ പറഞ്ഞു. തൃശൂര്‍ എടുത്ത് കൊണ്ടുപോയാല്‍ നമ്മളെങ്ങനെ തൃശൂരില്‍ പോകുമെന്ന് അദ്ദേഹം ചോദിച്ചു.

‘ഒരു അന്തർധാരയാണ്. അതായത് വല്ലാതെ കളിക്കേണ്ട, സ്വർണം കയ്യിലുണ്ടെന്നാണ് മോദി പറയുന്നത്. അതുകൊണ്ടാണ് നരേന്ദ്ര മോദിയെന്ന് പോലും പിണറായി തികച്ചു പറയാത്തത്. കേന്ദ്രത്തിനെതിരെ എന്തെങ്കിലും പറഞ്ഞാൽ അവർ സ്വർണം എന്നു പറയും. അപ്പോൾ എല്ലാ പരാതിയും ഞങ്ങളുടെ നേരെയാകും. മോദി തരാത്തതല്ല, കേരളത്തിലെ എംപിമാർ ചോദിക്കുന്നില്ലെന്നാണ് പറയുന്നത്. ഞങ്ങൾ ചോദിക്കാതിരുന്നിട്ടില്ല. ചോദിക്കുമ്പോ പറയും ഇവിടെ ചോദിക്കാൻ. അതാണാവസ്ഥ’, മുരളീധരൻ പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി, കൊള്ളക്കാരനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ഉണ്ടായപ്പോള്‍ കേന്ദ്രത്തിന്റെ അഞ്ച് അന്വേഷണ ഏജന്‍സികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇരമ്പിക്കയറിയത്. എന്നാല്‍, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ഏജന്‍സികളെല്ലാം വന്നതിലും സ്പീഡില്‍ തിരിച്ചുപോയെന്നു മാത്രമല്ല, ബിജെപി വോട്ടുമറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കുകയും ചെയ്തുവെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button