Latest NewsNewsIndia

മണിപ്പൂരിലെ ലിലോങ്ങിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെവല്യൂഷണറി പിപ്പീള്‍സ് ഫ്രണ്ട്

ലക്ഷ്യം മയക്കുമരുന്ന് വില്‍പന കേന്ദ്രം

ഇംഫാല്‍: മണിപ്പൂരിലെ ലിലോങ്ങിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെവല്യൂഷണറി പിപ്പീള്‍സ് ഫ്രണ്ട്. ലക്ഷ്യമിട്ടത് മയക്കുമരുന്ന് വില്‍പന കേന്ദ്രം ആക്രമിക്കാനെന്നും സംഘടന വ്യക്തമാക്കി. പ്രദേശവാസികള്‍ വളഞ്ഞതോടെ സ്വയം പ്രതിരോധത്തിനായി വെടിവെക്കുകയായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.

Read Also: പൗരത്വ നിയമ ഭേദഗതി, ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്രം

അതേസമയം, മണിപ്പൂരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ നാല് ജില്ലകളില്‍ നിയന്ത്രണം കുറച്ചു. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍, ഥൗബല്‍ ജില്ലകളിലാണ് കര്‍ഫ്യു ലഘൂകരിച്ചത്. അതേസമയം സംഘര്‍ഷ മേഖലകളില്‍ ജാഗ്രത തുടരും. ഏറ്റുമുട്ടല്‍ ഉണ്ടായ മേഖലകളില്‍ സുരക്ഷാസേനയുടെ വിന്യാസം വര്‍ധിപ്പിച്ചു. കുക്കി മേഖലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കുറുള്ള ബന്ദ് ആരംഭിക്കും. മെയ്‌ത്തെയ് സുരക്ഷാ സേനയെ തങ്ങളുടെ മേഖലയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button