തിരുവനന്തപുരം: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി അയോദ്ധ്യയില്‍ നിന്നെത്തിച്ച അക്ഷതം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, പ്രീതി നടേശനും കൈമാറി. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ എ.ആര്‍ മോഹന്‍ ആണ് ഇരുവര്‍ക്കും അക്ഷതം കൈമാറിയത്. കണിച്ചുകുളങ്ങര വസതിയില്‍ വെച്ചായിരുന്നു അക്ഷതം കൈമാറ്റ ചടങ്ങ് നടന്നത്.
ജനുവരി 22ന് പവിത്രമായ സഞ്ജീവനി മുഹൂര്‍ത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. ഉച്ചയ്ക്ക് 12:29:8 മുതല്‍ 12:30: 32 നാഴിക വരെയാണ് ചടങ്ങിന്റെ മുഹൂര്‍ത്തം. കാശിയിലെ വേദപണ്ഡിതനായ പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രിയാണ് പ്രാണപ്രതിഷ്ഠയുടെ മുഹൂര്‍ത്തം കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സര്‍സംഘചാലക് മോഹന്‍ ഭാഗവത് എന്നിവരുള്‍പ്പെടെ 8000-ത്തിലധികം വിശിഷ്ട വ്യക്തികള്‍ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ദശലക്ഷക്കണക്കിന് വിശ്വാസികളെത്തുമെന്നാണ് ക്ഷേത്രട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.
Leave a Comment