Latest NewsNewsIndia

സഞ്ചാരികള്‍ കൂട്ടത്തോടെ സെര്‍ച്ച് ബാറില്‍ തിരയുന്നത് ‘അയോദ്ധ്യ’; പുതിയ വിവരങ്ങള്‍ പങ്കുവെച്ച് ഓയോ ചെയര്‍മാന്‍

അയോദ്ധ്യ: 2024ലെ പുതുവര്‍ഷത്തിലെ വലിയ മാറ്റത്തെ കുറിച്ച് ഓയോ ചെയര്‍മാന്‍ റിതേഷ് അഗര്‍വാള്‍. ഡിസംബര്‍ 31ന് സാധാരണ ഉള്ളതിനേക്കാള്‍ 80 ശതമാനം ഉപയോക്താക്കളാണ് അയോദ്ധ്യയില്‍ താമസ സ്ഥലം തിരഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Read Also: ജപ്പാനിൽ റൺവേയിലിറങ്ങവേ വിമാനത്തിന് തീപിടിച്ചു; വിമാനം കത്തിയമർന്നു – വീഡിയോ

കടല്‍തീരങ്ങളെയും മലകളെക്കാളും  ഉപരിയായി അയോദ്ധ്യയാണ് സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടമാകുന്നത് എന്ന് അഗര്‍വാള്‍ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. അയോദ്ധ്യ ഇന്ത്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാകും എന്ന് അഭിപ്രായപ്പെട്ട ഒരു ഉപയോക്താവിന്റെ പ്രവചനത്തോട് അനുകൂലിച്ചു കൊണ്ടാണ് അഗര്‍വാള്‍ ഈ വിവരങ്ങള്‍ പങ്കുവെച്ചത്.

വാരാണസിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടെന്നും അദ്ദേഹം പറയുന്നു. മറ്റൊരു പോസ്റ്റില്‍ ഗോവ, അയോദ്ധ്യ, നൈനിറ്റാള്‍ എന്നീ സ്ഥലങ്ങളെ താരമത്യം ചെയ്തുകൊണ്ടുള്ള വിവരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോവയും നൈനിറ്റാളുമായി താരതമ്യം ചെയ്യുമ്പോള്‍ അയോദ്ധ്യ തിരഞ്ഞവരുടെ എണ്ണത്തില്‍ 70 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. നൈനിറ്റാള്‍ തിരഞ്ഞവരുടെ എണ്ണത്തില്‍ 60 ശതമാനവും, ഗോവ തിരഞ്ഞവരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് വലിയ പിന്തുണ ലഭിക്കാന്‍ പോകുന്നത് ആത്മീയ ടൂറിസം എന്ന രംഗത്ത് നിന്നായിരിക്കുമെന്നും അഗര്‍വാള്‍ പ്രവചിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button