മാവേലി സ്‌റ്റോറുകളും സ്മാര്‍ട്ട് ആകുന്നു, ഉപഭോക്താക്കള്‍ക്ക് റീച്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന കാര്‍ഡുകള്‍ ലഭ്യമാകും

പ്രത്യേക ദിവസങ്ങളില്‍ ഓഫറുകളും വരുന്നു: ഇലക്ട്രോണിക്‌സ് സാധനങ്ങളും വില്‍ക്കും

 

തിരുവനന്തപുരം: സാധാരണക്കാരന്റെ ആശ്രയമായ മാവേലി സ്‌റ്റോറുകളും കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു. റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന കാര്‍ഡ് സംവിധാനമാണ് ഇനി മാവേലി സ്‌റ്റോറുകളില്‍ മുഖം മിനുക്കി എത്തുന്നത്. എത്തുന്നു. സിവില്‍ സപ്ലൈസിനെ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി മാറ്റങ്ങളാണ് പുതുവര്‍ഷത്തില്‍ സിവില്‍ സപ്ലൈസ് ജനങ്ങള്‍ക്കായി ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Read Also: ജപ്പാനിലെ ഇഷികാവയിൽ വീണ്ടും ഭൂചലനം, റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; 48 പേർ മരിച്ചു

സപ്ലൈകോയെ ജനകീയ മുഖമാക്കി വളര്‍ത്തിയെടുക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. വന്‍കിട കമ്പനികളുടെ വ്യാപാര കേന്ദ്രങ്ങളിലും മാളുകളിലും മറ്റും ചെയ്യുന്നതുപോലെ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന കാര്‍ഡുകളാണ് സപ്ലൈകോ പുറത്തിറക്കുന്നത്. ഈ കാര്‍ഡുകള്‍ സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും ഉപയോഗിക്കാം. സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ഈ കാര്‍ഡുകള്‍ വാങ്ങുവാന്‍ കഴിയും. കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കള്‍ സപ്ലൈകോയുടെ ഭാഗമാകുമെന്നാണ് പൊതുവിതരണ വകുപ്പും കരുതുന്നത്.

വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലും ചെയ്യുന്നതുപോലെ ചില പ്രത്യേക ദിവസങ്ങളില്‍ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള സംവിധാനവും സപ്ലൈകോ നടപ്പിലാക്കാന്‍ ഒരുങ്ങുന്നുണ്ട്. കാര്‍ഡ് സംവിധാനം നടപ്പിലായാല്‍ സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഓഫര്‍ അടിസ്ഥാനത്തില്‍ സാധനങ്ങള്‍ വാങ്ങാം എന്നുള്ളതാണ് പ്രത്യേകത.

പലവ്യഞ്ജനങ്ങള്‍ക്ക് പുറമെ മറ്റു ഇലക്ട്രോണിക് സാധനങ്ങളും സപ്ലൈകോ വഴി വിതരണം ചെയ്യുവാനുള്ള പദ്ധതിയും മുന്നിലുണ്ട്.

Share
Leave a Comment