Latest NewsKeralaNews

11കാരിയെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി കടന്നുകളഞ്ഞ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് നിര്‍ദ്ദേശം

ഇടുക്കി: മൂന്നാറില്‍ 11കാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഝാര്‍ഖണ്ഡ് സ്വദേശിയായ സെലനെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാളുടെ ഭാര്യ സുമരി ബുര്‍ജോയെയും കഴിഞ്ഞദിവസം മുതല്‍ കാണാതായിട്ടുണ്ട്. ഇവരുടെ ഫോട്ടോയും മറ്റുവിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇരുവരെയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.

Read Also: ഫിസിയോതെറാപ്പിസ്റ്റിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ, യുവതിയുടെ ആഭരണങ്ങളും മൊബൈലും കാണാനില്ല

കഴിഞ്ഞ ദിവസമാണ് മൂന്നാര്‍ ചിട്ടിവര എസ്റ്റേറ്റില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ മകള്‍ പീഡിനത്തിനിരയായത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയം കുട്ടിക്കൊപ്പമുണ്ടായിരുന്ന പ്രതി ഓടി രക്ഷപ്പെട്ടു.

പിന്നാലെ പ്രതിക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് ഭാര്യക്കൊപ്പം കടന്നുകളഞ്ഞതായി വിവരം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button