Latest NewsKerala

2024 ൽ വീണ്ടും ബിജെപി അധികാരത്തിൽ വരും, എനിക്ക് ഹാപ്പി ന്യൂ ഇയർ ആണെന്നൊന്നും തോന്നുന്നില്ല: ശ്രീലക്ഷ്മി അറക്കൽ

തനിക്ക് 2024 ഹാപ്പി ന്യൂ ഇയർ ആയി തോന്നുന്നില്ലെന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ. 2024 ൽ വീണ്ടും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും അപ്പോൾ ഇനി എന്തൊക്കെ ഇവിടെ നടക്കുമെന്ന് പറയാനാവില്ലെന്നും ശ്രീലക്ഷ്മി തന്റെ പോസ്റ്റിൽ പറയുന്നു. കൂടാതെ, പലസ്തീനിൽ നിന്ന് നിലവിളികൾ ഉയരുന്നു, സഹായത്തിനായി അഭ്യർത്ഥിക്കുന്നു, ഇതൊന്നും കാണാതെ, ഇതിനെ പറ്റി ഒന്നും മിണ്ടാതെ ലോകം’ Happy ‘ ന്യൂ ഇയർ ആഘോഷിക്കുന്നു എന്നും ശ്രീലക്ഷ്മി പറയുന്നു.

അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

2024 ഇൽ ഒന്നുകൂടി ബി ജെ പി അധികാരത്തിൽ വരും എന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ ഇവിടെ എന്തൊക്കെ കാണേണ്ടി വരും ???
അതുകൊണ്ട് എനിക്ക് 2024 ലേക്ക് പോകാനേ ഇഷ്ടമില്ല.
Happy New Year ആണെന്നും തോന്നുന്നില്ല.

പലസ്തീനിൽ നിന്ന് നിലവിളികൾ ഉയരുന്നു.
സഹായത്തിനായി അഭ്യർത്ഥിക്കുന്നു…
ഇതൊന്നും കാണാതെ, ഇതിനെ പറ്റി ഒന്നും മിണ്ടാതെ ലോകം’ Happy ‘ ന്യൂ ഇയർ ആഘോഷിക്കുന്നു.

shortlink

Post Your Comments


Back to top button