ഇംഫാല്‍: മണിപ്പൂരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 4 പോലീസ് കമാന്‍ഡോകള്‍ക്കും ഒരു അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ജവാനും പരിക്കേറ്റു. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മോറെയിലാണ് സംഭവം. പോലീസ് കമാന്‍ഡോകളുടെ വാഹനവ്യൂഹത്തിന് നേരെ തോക്കുധാരികളായ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെ കമാന്‍ഡോകള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ അസം റൈഫിള്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: വോട്ട് ഭയം? ‘വീഞ്ഞും കേക്കും’ പിൻവലിച്ച് മന്ത്രി സജി ചെറിയാൻ; ആരെയും ഭയമില്ലെന്നും വാദം
തൗബാല്‍ ജില്ലയിലെ ലിലോങില്‍ സായുധരായ അക്രമികളും നാട്ടുകാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണ് പുതിയ സംഭവം. തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ തൗബാല്‍, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല.
Post Your Comments