Latest NewsKeralaNews

പെട്രോൾ പമ്പ് സമരം: യാത്രാ ഫ്യൂവൽസ് 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: ഡിസംബർ 31ന് സംസ്ഥാന വ്യാപകമായി പ്രൈവറ്റ് പെട്രോൾ പമ്പുകൾ അടച്ച് സൂചന സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, കെഎസ്ആർടിസിയുടെ യാത്രാ ഫ്യൂവൽസ് 24 മണിക്കൂറും പ്രവർത്തിക്കും. 14 യാത്രാ ഫ്യൂവൽസ് ഔട്ട്‌ലെറ്റുകളും എന്നത്തേയും പോലെ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെഎസ്ആർടിസി ഇക്കാര്യം അറിയിച്ചത്.

Read Also: വായില്‍ തുണി തിരുകി, കൈയും കാലും കസേരയില്‍ കെട്ടിയിട്ടു: വ്യാപാരി കടക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവൽസ് ഔട്ട്‌ലെറ്റുകളും (ഈസ്റ്റ് ഫോർട്ട്, വികാസ്ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശ്ശൂർ, ഗുരുവായൂർ, കോഴിക്കോട്) എന്നത്തേയും പോലെ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഈ സേവനം പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്നും കെഎസ്ആർടിസി കൂട്ടിച്ചേർത്തു.

Read Also: താമരശ്ശേരി ചുരത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്ക്: വാഹനങ്ങൾ ചുരത്തിൽ പാർക്കു ചെയ്യാൻ അനുവദിക്കില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button