പലരും നേരിടുന്ന ഒരു പ്രശ്നനമാണ് സമ്പത്തിന്റെ ബുദ്ധിമുട്ട്. വീട്ടില്‍ പണപ്പെട്ടി സൂക്ഷിക്കുന്നതിന്റെ അരികിലായി മയില്‍പ്പീലി സൂക്ഷിക്കുന്നത് സമ്പത്ത് വര്‍ദ്ധിപ്പിക്കുമെന്നാണ് പഴമക്കാരുടെ വിശ്വാസം. വീടിന്റെ കന്നിമൂലയില്‍ പണം സൂക്ഷിച്ചാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്നും വീടിന്റെ വടക്കു കിഴക്കുഭാഗത്തെ മുറിയിലാണ് ധനം സൂക്ഷിക്കുന്നതെങ്കില്‍ കടബാധ്യതയാവും ഫലമെന്നും മുത്തശ്ശിമാർ പറയാറുണ്ട്. അതിനാൽ സമ്പത്ത് വര്‍ദ്ധിപ്പിക്കാൻ വീട്ടിനുള്ളില്‍ ചില മുൻകരുതല്‍ ചെയ്യുന്നത് നല്ലതാണ്.
read also: പിതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു: മകൻ പിടിയിൽ
വീടിനുള്ളില്‍ പണം സൂക്ഷിക്കാൻ പ്രത്യേക സ്ഥാനങ്ങളുണ്ടെന്ന് വാസ്തു വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. തെക്ക്, പടിഞ്ഞാറ് ,തെക്ക് പടിഞ്ഞാറ് എന്നീ ദിക്കുകളിലുള്ള മുറികളിലായിരിക്കണം പണവും മറ്റു രേഖകളും സൂക്ഷിക്കേണ്ടത്. വീടിന്റെ തെക്കു കിഴക്ക് അഗ്നികോണില്‍ ധനം സൂക്ഷിച്ചാല്‍ നിരവധി അനാവശ്യ ചിലവുകള്‍ വന്നുചേരും. അത് കുടുംബത്തെ സാമ്പത്തികമായി തകര്‍ക്കും. രാവിലെയും വെെകുന്നേരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. മാത്രമല്ല വിളക്ക് കൊളുത്തുകയും പതിവായി മഹാലക്ഷ്മീഅഷ്ടകം ജപിക്കുകയും വേണം. വൃത്തിയും വെടിപ്പുമുള്ള സ്ഥലത്തേ ലക്ഷ്മീദേവി വസിക്കുകയുള്ളൂ എന്നാണ് വിശ്വാസം.
Post Your Comments