Latest NewsKeralaNews

പെൻഷൻ ലഭിക്കാത്തതിന്റെ കാരണം കേന്ദ്രമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു; എൽ.ഡി.എഫ്

തിരുവനന്തപുരം: പെന്‍ഷനുകളും ആനുകൂല്യങ്ങളും ലഭിക്കാത്തതിന്റെ കാരണം കേന്ദ്രമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ നവകേരള സദസിലൂടെ കഴിഞ്ഞുവെന്ന് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം അണികളെയും അനുഭാവികളെയും നവകേരള സദസിലൂടെ ബോധിപ്പിക്കാനായെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും വിലയിരുത്തല്‍.

ഡിഎ, ശമ്പളപരിഷ്‌കരണ കുടിശ്ശികകള്‍ നല്‍കാത്തതിനാല്‍ സിപിഎം സര്‍വീസ് സംഘടനയായ എന്‍.ജി.ഒ. യൂണിയന്‍ അംഗങ്ങള്‍ പോലും വിമര്‍ശനമുന്നയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ ആണെന്നും, ഫണ്ട് ലഭിച്ചാൽ ഉടൻ തന്നെ നൽകുമെന്നാണ് എന്‍.ജി.ഒ യൂണിയന് ലഭിച്ച സന്ദേശം. ഇടത് അണികളെയും അനുഭാവികളെയും ആവേശഭരിതരാക്കാനും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരാക്കാനും നവകേരള സദസിലൂടെ സാധിച്ചു എന്നാണ് നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടനത്തിനിടെ ഉണ്ടായ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും അവര്‍ വിലയിരുത്തുന്നുണ്ട്.

അതേസമയം, പുതുവല്‍സരത്തില്‍ പുതിയ മന്ത്രിമാരേ കൂടി ചേര്‍ത്തായിരിക്കും എല്‍ഡിഎഫ് സര്‍ക്കാരിന്റെ എറണാകുളം ജില്ലയിലെ നാല് നവകേരള സദസുകള്‍. 136 മണ്ഡലങ്ങളിലും ചുറ്റിയ നവകേരള ബസ് എറണാകുളം ജില്ലയിലേക്കെത്തുമോ എന്ന അഭ്യൂഹങ്ങള്‍ക്കും ഇനി അടിസ്ഥാനമില്ല. ബസില്‍ തന്നെയാകും മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും പിറവത്തും കുന്നത്തുനാട്ടിലുമെത്തുക. പുതിയകാവ് ക്ഷേത്രമൈതാനത്ത് തൃപ്പൂണിത്തുറയിലെയും വൈകിട്ട് 5ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഗ്രൗണ്ടില്‍ കുന്നത്തുനാട്ടിലെയും സദസ് സംഘടിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button